UPDATES

കായികം

‘ഇത് തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്’; 2013 ല്‍ ബുംറയെ തിരിച്ചറിഞ്ഞിരുന്നുവെന്ന് യുവി

ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാമാണ് ബുംറയെന്നാണ് യുവി പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ബുംറയെന്നാണ് യുവി പറഞ്ഞത്. 2013 ല്‍ രഞ്ജി ട്രോഫി മത്സരത്തില്‍ ജസ്പത്രിത് ബുംറയെ ആദ്യമായി നേരിട്ടപ്പോള്‍ തന്നെ റെഡ് ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ വിജയത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും യുവരാജ് സിംഗ് വെളിപ്പെടുത്തി. നാല് ഓവര്‍ സ്‌പെല്ലില്‍ ഞാന്‍ അന്ന് ബുംറയ്ക്കെതിരെ കളിച്ചത്. അപ്പോള്‍ തന്നെ എനിക്ക് മനസിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ പോവുന്ന താരമാണ് അതെന്ന്, യുവി പറഞ്ഞു.

താരത്തിന്റെ ആക്ഷനെതിരെ നിരവധി പേര്‍ സംശയവുമായി മുന്നോട്ടു വന്നിരുന്നു. ഈ ബൗളിങ് ആക്ഷനുമായി ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിക്കാന്‍ സാധിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ പ്രകടനങ്ങളിലൂടെ അദ്ദേഹം വിമര്‍ശകരെ നിശബ്ദരാക്കി. അതും എല്ലാ ഫോര്‍മാറ്റുകളിലും. നിലവില്‍, തീര്‍ച്ചയായും അവന്‍ ബാക്കിയുള്ളവരെക്കാള്‍ മുമ്പില്‍ തന്നെയാണ്.

പല തലമുറയിലെ കളിക്കാരെ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ല. സഹീര്‍ ഖാന്‍ ഉണ്ടായിരുന്ന സമയമുണ്ട്. 2007-2008ല്‍ ഇംഗ്ലണ്ടില്‍ സഹീര്‍ നമുക്ക് ടെസ്റ്റ് ജയം നേടിത്തന്നു. ഇപ്പോഴത്തെ ഇന്ത്യയുടെ പേസ് നിര മികച്ചതാണ്. ഷമിയും ഭുവിയുമുണ്ട്. ഇഷാന്ത് വളരെ കാലമായി കളിക്കുന്നു. ബൂമ്ര തന്റെ ബ്രില്യന്‍സ് ലോകത്തെ കാണിക്കുന്നു യുവി പറഞ്ഞു.

2018 ല്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ തന്റെ റെഡ്-ബോള്‍ ഭാവിയെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ സമയത്താണ് യുവരാജിന്റെ അഭിപ്രായങ്ങള്‍. ബുംറ വെറും 12 ടെസ്റ്റുകളില്‍ നിന്ന് 61 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച ഓരോ വിദേശ രാജ്യങ്ങളിലും വിക്കറ്റ് നേട്ടം. സ്വിംഗ് ബൗളിംഗ് കലയില്‍ വൈദഗ്ദ്ധ്യം നേടിയ ബുംറ, എതിരാളികള്‍ക്ക് നേരെ അതി വേഗതയില്‍ പന്ത് എറിയുന്നു. മുംബൈ ഇന്ത്യന്‍സിനായി മുന്‍ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് കണ്ടെത്തിയ ബുംറ 2013 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിക്കായി അരങ്ങേറ്റം കുറിച്ചു. 2016 ജനുവരിയില്‍ ബുംറ ഏകദിന, ടി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിന് 2 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

2018 ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ബുംറയെ തിരഞ്ഞെടുത്തപ്പോഴും അദ്ദേഹത്തിന്റെ റെഡ്-ബോള്‍ കഴിവുകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും 3 ടെസ്റ്റുകളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടി. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ 2 ടെസ്റ്റ് പരമ്പരയില്‍ ബുംറ വിക്കറ്റ് നേടുന്നവരുടെ പട്ടികയില്‍ ഒന്നാമതാണ്, അതില്‍  കന്നി ടെസ്റ്റ് ഹാട്രിക്കും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍