UPDATES

കായികം

മെഡല്‍ വേട്ടയില്‍ ഇന്ത്യ റെക്കോഡ് തിരുത്തിയപ്പോള്‍ ഗെയിംസില്‍ മെഡലില്ലാതെ മടങ്ങിയ രാജ്യങ്ങളിവയാണ്

നീണ്ട ദിനങ്ങളിലെ അതികഠിനമായ പരീശീലനത്തിനൊടുവില്‍ ട്രാക്കിലും ഫീല്‍ഡിലും റെക്കോര്‍ഡുകള്‍ മറികടന്ന് താരങ്ങള്‍ മുന്നേറിയപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ പഴങ്കഥയാക്കി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മെഡല്‍ പട്ടികയില്‍ റെക്കോര്‍ഡ് തിരുത്തിയപ്പോള്‍ ഒരു മെഡല്‍ നേട്ടം പോലും സ്വന്തമാക്കാതെ ഇന്‍ഡോനേഷ്യയി നിന്ന് മടങ്ങുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

45 രാജ്യങ്ങളില്‍ നിന്ന് 11,000 കായിക താരങ്ങള്‍, 55 ഇനമത്സരങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക മാമാങ്കം, 2018 ലെ ഏഷ്യന്‍ ഗെയിംസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 15 ദിനങ്ങള്‍ക്കപ്പുറം ഗെയിംസിന് തിരശീല വീണപ്പോള്‍ തങ്ങളുടെ നേട്ടങ്ങളിലൂടെ രാജ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആരും ശ്രദ്ധിക്കാത്ത ഏഷ്യന്‍ ഗെയിംസിലെ രാജ്യങ്ങളുണ്ട്. ഇതില്‍ താരങ്ങളുടെ എണ്ണത്തില്‍ ബലം കാണിച്ച് ഗെയിംസില്‍ എത്തിയവരുമുണ്ട്. എന്നാല്‍ താരങ്ങളുടെ പ്രകടനം മങ്ങിയതോടെ ആ രാജ്യങ്ങള്‍ ഗെയിംസില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പകരം മെഡല്‍ നേട്ടമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് അവര്‍ക്ക് ഇടം ലഭിച്ചത്.

നീണ്ട ദിനങ്ങളിലെ അതികഠിനമായ പരീശീലനത്തിനൊടുവില്‍ ട്രാക്കിലും ഫീല്‍ഡിലും റെക്കോര്‍ഡുകള്‍ മറികടന്ന് താരങ്ങള്‍ മുന്നേറിയപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ പഴങ്കഥയാക്കി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മെഡല്‍ പട്ടികയില്‍ റെക്കോര്‍ഡ് തിരുത്തിയപ്പോള്‍ ഒരു മെഡല്‍ നേട്ടം പോലും സ്വന്തമാക്കാതെ ഇന്‍ഡോനേഷ്യയി നിന്ന് മടങ്ങുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. അംഗസംഖ്യയുടെ കാര്യത്തില്‍ മുന്നിലുണ്ടായിരുന്ന ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയും ഈ നിരയിലുണ്ട്. 172 പേരടങ്ങുന്ന വലിയ സംഘമാണ് ശ്രീലങ്കയില്‍ നിന്ന് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്‍ഡോനേഷ്യയില്‍ എത്തിയത്. ഒരു താരത്തിന് പോലും തങ്ങളുടെ രാജ്യത്തിനായി മെഡല്‍ നേടാനായില്ല. ഇങ്ങനെ ഗെയിംസില്‍ ഒരു വെങ്കല മെഡല്‍ പോലും നേടാനാകാതെ ഒമ്പതു രാജ്യങ്ങള്‍ക്കാണ് നിരാശരായി മടങ്ങേണ്ടി വന്നത്.

ശ്രീലങ്കയെ കൂടാതെ ബംഗ്ലാദേശ്, യെമന്‍, ഒമാന്‍, പലസ്തീന്‍, ഭൂട്ടാന്‍, മാലദ്വീപ്, ്രബൂണെ, തിമോര്‍ എന്നീ രാജ്യങ്ങളും മെഡല്‍ നേടാത്ത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ബംഗ്ലാദേശ് 117 പേരെയും മാലദ്വീപ് 116 പേരെയും ഗെയിംസിനായി അയച്ചെങ്കിലും താരങ്ങള്‍ക്ക് മെഡല്‍ നേടാനായില്ല. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ വലിയ മെഡല്‍ വേട്ടയുമായാണ് ഇന്ത്യ മടങ്ങിയത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ 69 മെഡല്‍ നേടി. 2010ല്‍ ഗ്വാങ്ചൗവില്‍ 65 മെഡലുകള്‍ നേടിയ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. ചൈനയാണ് ഗെയിംസില്‍ ഒന്നാമതെത്തിയത്. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും ഉള്‍പ്പെടെ 289 മെഡലുകളാണ് ചൈന നേടിയത്. 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതെത്തിയപ്പോള്‍ 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാസ്ഥാനത്താണ്. ആതിഥേയരായ ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതല്‍ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്. .

ഏഷ്യന്‍ഗെയിംസില്‍ ചൈന ഇത്തവണ പുതുമുഖതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരം നല്‍കിയത്. ടീമിലെ 75 ശതമാനം താരങ്ങളും ഏഷ്യന്‍ഗെയിംസില്‍ ആദ്യമായിരുന്നു. 1998ല്‍ നഷ്ടമായ മെഡല്‍ പട്ടികയിലെ രണ്ടാംസ്ഥാനം ജപ്പാന്‍ തിരിച്ചുപിടിച്ചത് ഇത്തവണയായിരുന്നു. കഴിഞ്ഞ അഞ്ചുതവണയും ദക്ഷിണ കൊറിയയ്ക്കുപിന്നില്‍ മൂന്നാമതായിരുന്നു. കഴിഞ്ഞതവണ 79 സ്വര്‍ണം, 70 വെള്ളി, 79 വെങ്കലം എന്ന നിലയിലായിരുന്നു കൊറിയയുടെ രണ്ടാംസ്ഥാനം. 47 സ്വര്‍ണം, 77 വെള്ളി, 76 വെങ്കലം എന്നതായിരുന്നു മൂന്നാമതുള്ള ജപ്പാന്റെ സമ്പാദ്യം. 2014ല്‍ സ്വന്തംനാട്ടില്‍ നടന്ന ഗെയിംസ് എന്ന ആനുകൂല്യത്തിലായിരുന്നു കൊറിയന്‍കുതിപ്പ്. ഇത്തവണ നീന്തലിലും ജൂഡോ അടക്കമുള്ള മറ്റു പരമ്പരാഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് ജപ്പാന്റെ മുന്നേറ്റത്തിനുപിന്നില്‍. 2022ല്‍ ചൈനയിലെ ഹ്വാങ്ചൗ നഗരത്തിലായിരിക്കും അടുത്ത ഏഷ്യന്‍ ഗെയിംസ്. ഹ്വാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഏഷ്യന്‍ ഗെയിംസ് ദീപശിഖ ചടങ്ങില്‍ ഏറ്റുവാങ്ങി. ചൈനയില്‍ 1990ല്‍ ബെയ്ജിങ്ങിലും 2010ല്‍ ഗ്വാങ്ചൗവിലും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍