UPDATES

കായികം

അവസാന ഓവര്‍ വരെ ആവേശം; ഇന്ത്യക്കെതിരെ ഓസിസിന് ജയം

ഇന്ത്യന്‍ സ്‌കോര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ ഒതുങ്ങി.

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചു. വിശാഖപട്ടണത്ത് മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ ഒതുങ്ങി. ഓസീസ് 20ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

അവസാന ഓവറില്‍ 14 റണ്‍സാണ് ഓസീസിന് വേണ്ടിയിരുന്നത്. പന്തെറിയുന്നത് ഉമേഷ് യാദവ്. ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്ത് റിച്ചാര്‍ഡ്സണ്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രണ്ട് റണ്‍സും നാലാം പന്തില്‍ ഒരു റണ്ണും കൂട്ടിച്ചേര്‍ത്തു. അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് ആറ് റണ്‍. അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. അവസാന പന്താവട്ടെ ലോങ് ഓണിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍സെടുത്ത് ഓസീസ് പട വിജയം കറിച്ചു.

തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഡാര്‍സി ഷോര്‍ട്ട് (37), ഗ്ലെന്‍ മാക്സ്വെല്‍ (56) കാര്യങ്ങള്‍ ഓസീസിന് നേട്ടമായി. ഇരുവരും 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാക്സ്വെല്ലിനെ യൂസ്വേന്ദ്ര ചാഹല്‍ മടക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. ഷോര്‍ട്ടാവട്ടെ റണ്ണൗട്ടാവുകയും ചെയ്തു. പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (13), ആഷ്ടണ്‍ ടര്‍ണര്‍ (0), നഥാന്‍ കൗള്‍ട്ടര്‍നൈല്‍ (4) എന്നിവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ് കെ.എല്‍ രാഹുലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരോട് കോലി 24 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്. നന്നായി തുടങ്ങിയ ഇന്ത്യക്ക് വിനയായത് മധ്യനിര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ്. രാഹുല്‍, കോലി എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓസീസ് നിരയില്‍ കൗള്‍ട്ടര്‍ നൈലിന് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍