UPDATES

കായികം

ജി വി രാജ അവാര്‍ഡ് പ്രഖ്യാപിച്ചു; ജിന്‍സണ്‍ ജോണ്‍സണിനും വി നീനയ്ക്കും പുരസ്കാരം

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിമാറിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ വെള്ളി നേടിയ താരമാണ് നീന.

കായിക രംഗത്തെ മികച്ച പ്രകടനത്തിനുള്ള ഈ വര്‍ഷത്തെ ജിവി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍ ജോണ്‍സണും വനിതാ വിഭാഗത്തില്‍ വി. നീന എന്നിവരുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനും അര്‍ഹനായി. കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ പുരസ്‌കാരത്തിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ കോഴിക്കോട് സ്വദേശി ജിന്‍സണ് നേരത്തെ അര്‍ജുന അവാര്‍ഡും ലഭിച്ചിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിമാറിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ വെള്ളി നേടിയ താരമാണ് നീന. ഏഷ്യന്‍ ഗെയിംസിലെ പ്രകടനം തന്നെയാണ് ഇരുവരെയും അവാര്‍ഡിനര്‍ഹരാക്കിയത്.

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച പരിശീലകന്‍- എസ്.മനോജ്(വോളിബോള്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍), കോളജ് തലത്തിലെ മികച്ച കായികാധ്യാപകന്‍ – ഡോ.മാത്യൂസ് ജേക്കബ് (കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്), മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജ് – ചങ്ങാനാശേരി അസംപ്ഷന്‍ കോളജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍(വനിത) വിഭാഗത്തിലെ മികച്ച താരം – അബിഗെയില്‍ ആരോഗ്യനാഥന്‍ (സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കൊല്ലം), കോളജ് തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍(വനിത) വിഭാഗത്തിലെ മികച്ചതാരം ജിന്‍സി ജിന്‍സണ്‍(അസംപ്ഷന്‍ കോളജ് ചങ്ങനാശേരി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍