UPDATES

സയന്‍സ്/ടെക്നോളജി

ചാര പ്രവര്‍ത്തനം നടത്തുന്ന ആപ്പുകള്‍ ആപ്പുകള്‍ ചാരന്മാര്‍ ആകുമ്പോള്‍ ആപ്പുകള്‍ ചാരന്മാര്‍ ആകുമ്പോള്‍

ടീം അഴിമുഖം

ടീം അഴിമുഖം

ഹരിപ്രസാദ്‌

കഴിഞ്ഞ ദിവസം ഫോണിലേക്ക് വന്ന മൊബൈല്‍ കമ്പനിയുടെ പ്രമോ പരസ്യം ഇങ്ങനെ തുടങ്ങുന്നു. ‘അച്ഛനും അമ്മയും വീട്ടില്‍ എന്നും വഴക്ക്… അവര്‍ മിണ്ടിയിട്ടു ദിവസങ്ങളായി… അച്ഛന്‍ ഓഫീസില്‍ പോയിട്ട് എന്നും അമ്മയെ ഫോണ്‍ വിളിക്കും… അപ്പോഴക്കെ അമ്മയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്… അതെന്തന്നും ചോദിച്ചാ വഴക്ക്’

ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെങ്കില്‍ ഞങ്ങളുടെ മിസ്സ് കാള്‍ അലര്‍ട്ട് സേവനം പ്രയോജനപ്പെടുത്തൂ. സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞാലും ആരൊക്കെ വിളിച്ചു എന്നറിയാനായി എന്ന് പറഞ്ഞു കൊണ്ടാണ് നിഷ്‌ക്കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദത്തിലുള്ള ഫോണ്‍ ഇന്‍ പ്രോമോ കാള്‍ അവസാനിച്ചത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ മാറ്റം നമ്മുക്കാദ്യം അനുഭവപ്പെടുക നമ്മുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ വഴിയാകും.

വിശാലമായ ഈ ലോകത്തെ കൊച്ചു ഗ്രാമമാക്കി സോഷ്യല്‍ മീഡിയ അവതരിച്ചപ്പോള്‍ ആ ഗ്രാമത്തിലേക്കുള്ള ഗതാഗതാ സംവിധാനമായി മാറി സ്മാര്‍ട്ട് ഫോണുകള്‍. കേവലം സംഭാഷണം എന്നതിനപ്പുറം, സുന്ദര നിമിഷങ്ങള്‍ പകര്‍ത്തുവാനും ബിസിനസ് നടത്തുവാനും ഷോപ്പിംഗ് ചെയ്യുവാനും നമ്മുടെ കൂട്ടുകാരനായി സ്മാര്‍ട്ട് ഫോണ്‍ എത്തിയിട്ട് കുറച്ചു കാലമായി.

ആന്‍ട്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ജനനം സ്മാര്‍ട്ട് ഫോണ്‍ വിപണിക്ക് കൊടുത്ത ഉണര്‍വ് ചില്ലറയല്ല. ഇന്ന് ഏറ്റവുമധികം ആപ്പുകള്‍ ഇറങ്ങുന്നത് ആന്‍ട്രോയ്ഡുകള്‍ക്ക് വേണ്ടിയാണ്.
കയ്യിലിരിക്കുന്ന ഫോണിന്റെ ഫീച്ചറുകള്‍ ഉപയോഗിച്ച് നോക്കുക എന്നതല്ലാതെ അതിന്റെ സാങ്കേതിക വശത്തെകുറിച്ചോ സംവിധാനത്തെ കുറിച്ചോ നമ്മള്‍ ചിന്തിക്കാറില്ല.

എന്നാല്‍ പന പോലെ വളര്‍ന്ന ഇ യുഗത്തില്‍ ജീവിതത്തില്‍ സ്‌നേഹബന്ധങ്ങള്‍ ഇല്ലാതായി പോയ സമൂഹത്തിലേക്ക് ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ചാരന്റെ വേഷം കൂടി അണിയുന്നു. പാശ്ചാത്യ ലോകത്ത് പങ്കാളിയെ നിരീക്ഷിക്കുവാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ആപ്പുകള്‍ ഇന്ത്യയിലും സജീവമായി തുടങ്ങിയിരിക്കുന്നു.

റിമോട്ടായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഇത്തരം ആപ്പുകളെ ഇരയുടെ ഫോണില്‍ എത്തിക്കാന്‍ കേവലം അവരുടെ മൊബൈല്‍ നമ്പര്‍ മാത്രം മതിയാകും. പോലീസ് മാത്രം ചെയ്തിരുന്ന മൊബൈല്‍ ചാരപ്പണി അതിനേക്കാള്‍ സാങ്കേതിക മികവോടെ നമ്മുക്കും ചെയ്യമെന്നര്‍ത്ഥം. അതിനു കുറച്ചു ചില്ലറ മാത്രം മുടക്കിയാല്‍ മതി.

മനുഷ്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി അവിടത്തെ രഹസ്യങ്ങള്‍ വിവരങ്ങള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച യജമാനനു മുന്നില്‍ എത്തിക്കുന്ന ഇത്തരം ആപ്പുകള്‍ക്കു തുടക്ക വില വെറും 1500 രൂപ മാത്രമേ ഒള്ളൂ.

കുട്ടികളെ നിരീക്ഷിക്കാനും, പങ്കാളിയെ നിരീക്ഷിക്കാനും , ശത്രുവിനെ തിരിച്ചറിയാനും എന്നാ പരസ്യ വാചകങ്ങളുടെ അകമ്പടിയോടെ വെബ്ബില്‍ പ്രത്യകഷപ്പെടുന്ന ‘അപ്പ് ‘ ചാരന്മാര്‍ ഒരിക്കല്‍ ഇരയുടെ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യപെട്ടാല്‍ ഫോണിലെ കാള്‍ വിവരങ്ങള്‍, സംഭാഷണങ്ങള്‍, ജി.പി.എസ് ലൊക്കേഷന്‍ വീഡിയോകള്‍ എല്ലാം ചോര്‍ത്തിയെടുക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരകള്‍ അറിയാതെ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ആക്കുക, ചിത്രങ്ങളെടുത്തയക്കുക, സംഭാഷണം റെക്കോര്‍ഡ് ചെയ്തയക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ചെയ്യുവാനും ഈ ചാരന്മാരെ കൊണ്ട് പറ്റും.

എട്ട് കോടിയലധികം പേര് തങ്ങളുടെ ചാരനെ ഉപയോഗിക്കുന്നതായി ചാരന്‍ ആപ്പുകളെ വില്ക്കുന്ന ഒരു വെബ്‌സൈറ്റ് അവകാശപെടുന്നു.

ഏറ്റവുമൊടുവില്‍ ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗില്‍ കണ്ടത് ഇങ്ങനെ :

ഇന്ത്യയില്‍ ഏറ്റവുമധികം ഉപഭോക്താക്കളുള്ള എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മളുടെ വെബ് ബ്രൌസറിലേക്ക് ഒരു പ്രത്യേക ജാവ സ്‌ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. അത് നമ്മുടെ കമ്പ്യൂട്ടറിലെ എല്ലാ വിവരങ്ങളും അടിച്ചോണ്ട് പോകുന്നു പോലും.

ഹരിപ്രസാദ്‌

കഴിഞ്ഞ ദിവസം ഫോണിലേക്ക് വന്ന മൊബൈല്‍ കമ്പനിയുടെ പ്രമോ പരസ്യം ഇങ്ങനെ തുടങ്ങുന്നു. ‘അച്ഛനും അമ്മയും വീട്ടില്‍ എന്നും വഴക്ക്… അവര്‍ മിണ്ടിയിട്ടു ദിവസങ്ങളായി… അച്ഛന്‍ ഓഫീസില്‍ പോയിട്ട് എന്നും അമ്മയെ ഫോണ്‍ വിളിക്കും… അപ്പോഴക്കെ അമ്മയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്… അതെന്താന്നും ചോദിച്ചാ വഴക്ക്’

ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെങ്കില്‍ ഞങ്ങളുടെ മിസ്സ് കാള്‍ അലര്‍ട്ട് സേവനം പ്രയോജനപ്പെടുത്തൂ. സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞാലും ആരൊക്കെ വിളിച്ചു എന്നറിയാനായി എന്ന് പറഞ്ഞു കൊണ്ടാണ് നിഷ്‌ക്കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശബ്ദത്തിലുള്ള ഫോണ്‍ ഇന്‍ പ്രോമോ കാള്‍ അവസാനിച്ചത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ മാറ്റം നമ്മുക്കാദ്യം അനുഭവപ്പെടുക നമ്മുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ വഴിയാകും.

വിശാലമായ ഈ ലോകത്തെ കൊച്ചു ഗ്രാമമാക്കി സോഷ്യല്‍ മീഡിയ അവതരിച്ചപ്പോള്‍ ആ ഗ്രാമത്തിലേക്കുള്ള ഗതാഗതാ സംവിധാനമായി മാറി സ്മാര്‍ട്ട് ഫോണുകള്‍. കേവലം സംഭാഷണം എന്നതിനപ്പുറം, സുന്ദര നിമിഷങ്ങള്‍ പകര്‍ത്തുവാനും ബിസിനസ് നടത്തുവാനും ഷോപ്പിംഗ് ചെയ്യുവാനും നമ്മുടെ കൂട്ടുകാരനായി സ്മാര്‍ട്ട് ഫോണ്‍ എത്തിയിട്ട് കുറച്ചു കാലമായി.

ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ജനനം സ്മാര്‍ട്ട് ഫോണ്‍ വിപണിക്ക് കൊടുത്ത ഉണര്‍വ് ചില്ലറയല്ല. ഇന്ന് ഏറ്റവുമധികം ആപ്പുകള്‍ ഇറങ്ങുന്നത് ആന്‍ട്രോയ്ഡുകള്‍ക്ക് വേണ്ടിയാണ്. കയ്യിലിരിക്കുന്ന ഫോണിന്റെ ഫീച്ചറുകള്‍ ഉപയോഗിച്ച് നോക്കുക എന്നതല്ലാതെ അതിന്റെ സാങ്കേതിക വശത്തെകുറിച്ചോ സംവിധാനത്തെ കുറിച്ചോ നമ്മള്‍ ചിന്തിക്കാറില്ല.

എന്നാല്‍ പന പോലെ വളര്‍ന്ന ഇ യുഗത്തില്‍ ജീവിതത്തില്‍ സ്‌നേഹബന്ധങ്ങള്‍ ഇല്ലാതായി പോയ സമൂഹത്തിലേക്ക് ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ചാരന്റെ വേഷം കൂടി അണിയുന്നു. പാശ്ചാത്യ ലോകത്ത് പങ്കാളിയെ നിരീക്ഷിക്കുവാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ആപ്പുകള്‍ ഇന്ത്യയിലും സജീവമായി തുടങ്ങിയിരിക്കുന്നു.

റിമോട്ടായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഇത്തരം ആപ്പുകളെ ഇരയുടെ ഫോണില്‍ എത്തിക്കാന്‍ കേവലം അവരുടെ മൊബൈല്‍ നമ്പര്‍ മാത്രം മതിയാകും. പോലീസ് മാത്രം ചെയ്തിരുന്ന മൊബൈല്‍ ചാരപ്പണി അതിനേക്കാള്‍ സാങ്കേതിക മികവോടെ നമുക്കും ചെയ്യാമെന്നര്‍ത്ഥം. അതിനു കുറച്ചു ചില്ലറ മാത്രം മുടക്കിയാല്‍ മതി.

മനുഷ്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി അവിടത്തെ രഹസ്യങ്ങള്‍ വിവരങ്ങള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച യജമാനനു മുന്നില്‍ എത്തിക്കുന്ന ഇത്തരം ആപ്പുകള്‍ക്കു തുടക്ക വില വെറും 1500 രൂപ മാത്രം.

കുട്ടികളെ നിരീക്ഷിക്കാനും, പങ്കാളിയെ നിരീക്ഷിക്കാനും , ശത്രുവിനെ തിരിച്ചറിയാനും എന്ന പരസ്യ വാചകങ്ങളുടെ അകമ്പടിയോടെ വെബ്ബില്‍ പ്രത്യകഷപ്പെടുന്ന ‘അപ്പ് ‘ ചാരന്മാര്‍ ഒരിക്കല്‍ ഇരയുടെ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ ഫോണിലെ കാള്‍ വിവരങ്ങള്‍, സംഭാഷണങ്ങള്‍, ജി.പി.എസ് ലൊക്കേഷന്‍ വീഡിയോകള്‍ എല്ലാം ചോര്‍ത്തിയെടുക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരകള്‍ അറിയാതെ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ആക്കുക, ചിത്രങ്ങളെടുത്തയക്കുക, സംഭാഷണം റെക്കോര്‍ഡ് ചെയ്തയക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ചെയ്യുവാനും ഈ ചാരന്മാരെക്കൊണ്ട് പറ്റും.

എട്ട് കോടിയലധികം പേര് തങ്ങളുടെ ചാരനെ ഉപയോഗിക്കുന്നതായി ചാരന്‍ ആപ്പുകളെ വില്ക്കുന്ന ഒരു വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

ഏറ്റവുമൊടുവില്‍ ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗില്‍ കണ്ടത് ഇങ്ങനെ :

ഇന്ത്യയില്‍ ഏറ്റവുമധികം ഉപഭോക്താക്കളുള്ള എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മളുടെ വെബ് ബ്രൌസറിലേക്ക് ഒരു പ്രത്യേക ജാവ സ്‌ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. അത് നമ്മുടെ കമ്പ്യൂട്ടറിലെ എല്ലാ വിവരങ്ങളും അടിച്ചോണ്ട് പോകും പോലും.

(സോഷ്യല്‍ മീഡിയ വിദഗ്ദ്ധനാണ് ലേഖകന്‍, കണ്ണൂര്‍ സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍