UPDATES

വൈറല്‍

ബിബിസിയുടെ ചാര ക്യാമറകള്‍ ഒപ്പിയെടുത്ത കുരങ്ങന്‍മാരുടെ ഡൈവിംഗ് കാഴ്ചകള്‍ (വീഡിയോ)

മൃഗങ്ങളുടെ രൂപത്തിലുള്ള റോബോട്ടിക് ചാര ക്യാമറകള്‍ക്കൊണ്ട് ചിത്രീകരിച്ച ബി ബി സി ഡോക്യുമെന്ററിയാണ് സ്പൈ ഇന്‍ ദി വൈല്‍ഡ്

ഇതാ കുരങ്ങന്‍ മാരുടെ ഡൈവിംഗ് പൂള്‍ . ഇത് ബിബിസി ക്യാമറയിലാക്കിയത് ഇന്ത്യയില്‍ നിന്നാണ്. കുട്ടി കുരങ്ങന്‍മാര്‍ക്ക് ഉയരത്തില്‍ നിന്നു ചാടാനുള്ള പരിശീലനമാണ് നടക്കുന്നത്.ഈ ഉയരത്തില്‍ നിന്നുള്ള ചാട്ടം ലക്ഷ്യം തെറ്റിയാല്‍ മാരകമായ പരിക്കുകള്‍ പറ്റും എന്നത് തീര്‍ച്ചയാണ്. താഴേക്കു നോക്കി ചാടാന്‍ ഓങ്ങുകയാണ് ഒരു കുട്ടിക്കുരങ്ങന്‍. ഒന്നു മടിച്ചു നിന്നു. പിന്നില്‍ നിരവധി പേര്‍ ക്യൂ നില്‍ക്കുകയാണ്. പെട്ടെന്നു പിന്നില്‍ നിന്നൊരു തള്ള്. വന്നു വീഴുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന വെള്ളമാണ് ആ ചാട്ടത്തിന്റെ സൌന്ദര്യം. വെള്ളത്തിനടിയിലൂടെ ഊളിയിട്ട് പൊങ്ങിവരുന്ന കുട്ടിക്കുരങ്ങന് അമ്മയുടെ കൈത്താങ്ങ്.

മൃഗങ്ങളുടെ രൂപത്തിലുള്ള റോബോട്ടിക് ചാര ക്യാമറകള്‍ക്കൊണ്ട് ചിത്രീകരിച്ച ബി ബി സി ഡോക്യുമെന്ററിയായ സ്പൈ ഇന്‍ ദി വൈല്‍ഡില്‍ നിന്നുള്ള വീഡിയോ ആണിത്. 30 ഓളം ഇത്തരം മുഗരൂപികളായ ക്യാമറകളാണ് ബിബിസി ലോകം മുഴുവനായി സ്ഥാപിച്ചിട്ടുള്ളത്. ഫെബ്രുവരി 3നു റോബോട്ടിക് ക്യാമറയുടെ നിര്‍മ്മാണ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന എപ്പിസോഡോടെ ഈ സീരീസ് അവസാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍