UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരവൃത്തിയും സമുദ്രാതിര്‍ത്തി ലംഘനവും: ഇന്ത്യക്കെതിരായ ഫയല്‍ പാകിസ്ഥാന്‍ യുഎന്നിന് കൈമാറും

യുഎന്നിലെ പാക് അംബാസഡര്‍ മലീഹ ലോധി ഫയലുകള്‍ തിങ്കളാഴ്ച ഫയലുകള്‍ പുതിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‌റോണിയോ ഗട്ടറസിന് കൈമാറും.

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ സംബന്ധിച്ചും ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ പാക് സമുദ്രാതിര്‍ത്തി ലംഘിച്ചതായുള്ള ആരോപണം സംബന്ധിച്ചുമുള്ള ഫയലുകള്‍ പാകിസ്ഥാന്‍ യുഎന്നിന് കൈമാറും. യുഎന്നിലെ പാക് അംബാസഡര്‍ മലീഹ ലോധി ഫയലുകള്‍ തിങ്കളാഴ്ച ഫയലുകള്‍ പുതിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‌റോണിയോ ഗട്ടറസിന് കൈമാറും. പാകിസ്ഥാനിലെ ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവ് ചാരസംഘടനയായ റോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാകിസ്ഥാനിലെത്തിയതെന്നാണ് ആരോപണം. കുല്‍ഭൂഷണ്‍ ജാദവിനെ പിന്നീട് പാക് സൈന്യം അറ്സ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്ഥാന്‍ ഗവണ്‍മെന്‌റ് ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ വൈകുന്നതായി ആരോപിച്ച് പാക് ഗവണ്‍മെന്‌റിനെതിര സെനറ്റിലും മറ്റും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം.

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ കഴിഞ്ഞ മാസം സമുദ്രാതിര്‍ത്തി ലംഘിച്ചതായാണ് ആരോപണം. ചൈന – പാക് സംയുക്ത സൈനികാഭ്യാസത്തിന്‌റേയും ചൈന – പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വാദര്‍ തുറമുഖത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇടയിലാണ് ഇത്. ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ ആരോപിച്ച് 2015 ഒക്ടോബറില്‍ മൂന്ന് ഫയലുകള്‍ യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണിന് പാകിസ്ഥാന്‍ കൈമാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍