UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുവിനെ ശവപ്പെട്ടിയിലാക്കി ആണിയടിക്കുന്നവരോടാണോ സിപിഎം ക്ഷമ ചോദിക്കുന്നത്? ക്ഷമ ചോദിക്കുമ്പോള്‍ ഇകഴ്ത്തപ്പെടുന്നത് ഗുരുവും ക്രിസ്തുവുമാണ്

Avatar

അജിത്

പിതാവേ ഇവരോട് പൊറുക്കേണമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നത് ക്രൂശിതനായ ദൈവപുത്രന്‍ അവസാനം ഉരുവിട്ട വാക്കുകള്‍ ഇപ്രകാരമാണെന്നാണ്. ചുണ്ടുകള്‍ ദാഹജലത്തിനായും പ്രാണന്‍ ജീവനുവേണ്ടിയും കൊതിക്കുമ്പോഴും ശത്രുവിന്റെ അജ്ഞതയില്‍ അവനോട് ക്ഷമിക്കേണമെന്നപേക്ഷിക്കുവാന്‍ ഈ ലോകത്ത് ക്രിസ്തു ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് കുരിശും യാതനയും കണ്ണീരും പ്രാര്‍ത്ഥനയുടെ ഭാഗമായത്. അങ്ങനെയാണ് കുരിശ് എന്ന മരണദണ്ഡനായന്ത്രം അതിന്റെ് ചരിത്രത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയത്. ക്രൂശിതനാവുക എന്ന ചൊല്ലില്‍ പോലും നീതിയുടെ കരസ്പര്‍ശം ജ്വലിക്കുന്നതും അതുകൊണ്ടാണ്.

ശ്രീനാരായണ ഗുരുദേവന്‍ എന്നേ ക്രൂശിതനാണ്. ജനനം മുതല്‍ സമാധിവരെയും അതിനുശേഷവും ഇത്രയേറെ ക്രൂശിതനായ ഒരാള്‍ നമുക്കിടയില്‍ ഇല്ലായിരുന്നു. കുലം നോക്കി അവര്‍ണ്ണന്‍ എന്ന ആദ്യ വിളിയിലൂടെ കുരിശില്‍ ആദ്യ ആണിയടിച്ചത് ആരെന്ന് ഇന്ന് ഗുരു ദേവന് വേണ്ടി വാദിക്കുന്നവര്‍ മറക്കുന്നു. മറവി നല്ലതാണ്. പ്രതേകിച്ചും ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് ലോകത്ത് വിലപേശി ജീവിക്കുമ്പോള്‍. ഇവിടെയിപ്പോള്‍ ജീവിതമെന്നത് തപസാക്കി മാറ്റിയ ആ മഹാനുഭാവനെ ചില കുട്ടികള്‍ ക്രിസ്തുവിനോട്, ക്രൂശിതനായ ക്രിസ്തുവിനോട് ഉപമിച്ചതില്‍ അതിയായ തെറ്റുകള്‍ ഒന്നും കാണുന്നില്ല.

തെറ്റിനേയും ശരിയേയും വിശകലനം ചെയുന്നവര്‍ മുത്തശ്ശി പത്രങ്ങളില്‍ വിഹരിക്കുമ്പോള്‍ നമ്മളെന്തു പറയാന്‍. സി പി എം എന്ന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ടൈപ്പ് ചെയുമ്പോള്‍ തന്നെ പ്രതിരോധത്തില്‍ എന്ന് സജഷന്‍ വരുന്ന രീതിയിലേക്ക് പത്രപ്രവര്‍ത്തനം മാറുമ്പോള്‍ സി പി എം എന്ന പാര്‍ട്ടി അതിന്റെ നിലപാടുകള്‍, തിരുമാനങ്ങള്‍, അഭിപ്രായങ്ങള്‍ ഇവ വ്യക്തമാക്കുന്നതില്‍ കുറേക്കുടി മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്.

ഓണാഘോഷസമാപനം എന്ന് പാര്‍ട്ടി വിലയിരുത്തുന്ന ഉണ്ണിക്കണ്ണന്‍ദിനത്തില്‍ ആഘോഷിച്ച പരിപാടിയെന്തായാലും അത് ഇതുവരെ കേരളത്തിലെ പാര്‍ട്ടി ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതല്ല. കാലാകാലങ്ങളായി കാവിയുടുത്ത ചെക്കന്മാര്‍ ഒട്ടും പ്രൊഫഷണലിസം ഇല്ലാതെ കൊണ്ടുനടന്ന ഒരു ചടങ്ങാണ് ഇന്ന് ഇങ്ങനെയൊക്കെയായത്. ഇതിന്റെ ആത്യന്തിക ഫലമായി സംഘികള്‍ക്ക് കുടുതല്‍ കണ്‍സോളിഡേഷനുള്ള ഇടം ലഭിക്കുകയും ഈ തീരുമാനം ആത്യന്തികമായി ബിജെപി ക്ക് അനുകുലമായി മാറുകയും ചെയ്തുവന്നതാണ് സത്യം.

അതവിടെ നിലക്കട്ടെ, എന്തുകൊണ്ടാണ് ശ്രീനാരായണ ഗുരുവിനെ ക്രിസ്തുവിനോട് ഉപമിച്ചതിന് നിങ്ങള്‍ ക്ഷമ ചോദിച്ചത്? ആരോടാണ് ക്ഷമ ചോദിച്ചത്? ഗുരുവിന്റെ് ആദര്‍ശങ്ങളെയെല്ലാം ശവപ്പെട്ടിയിലാക്കി (കുരിശിലല്ല)ആണിയടിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായ പ്രവര്‍ത്തകനോടോ? തോമസ് ഐസക്കും രാജീവും എം ബി രാജേഷുമെല്ലാം നയിക്കുന്ന ഈ രാഷ്ട്രിയ കക്ഷിക്ക് ഇതിന്റെ ആവശ്യമുണ്ടോ? കേരളത്തിലുള്ളവരെ എങ്ങനെ സ്വാധീനിക്കാമെന്ന അങ്കലാപ്പിലാണ് പാര്‍ട്ടി നേതൃത്വമെങ്കില്‍ മുകളില്‍ പറഞ്ഞവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു നോക്കുക. അതിനുവേണ്ടി കണിച്ചുകുളങ്ങരയില്‍ നിന്നുയര്‍ന്ന ശബ്ദത്തിന് പോലും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെ ക്ഷമാപണം നടത്തുന്നത് അപരാധമെന്നേ മാന്യമായ ഭാഷയില്‍ പറയാനുള്ളൂ… ഇവിടെ നിങ്ങള്‍ ക്ഷമചോദിക്കുമ്പോള്‍ ഇകഴ്ത്തപ്പെടുന്നത് ഗുരുവും ക്രിസ്തുവുമാണ്. ഗുരുവിനെ താരതമ്യപ്പെടുത്തിയത് ഉന്നതനായ ഒരു മനുഷ്യന്‍ അനുഭവിച്ച ത്യാഗവുമായാണ്. അതുപോലെ നിതിയുടെയും സഹനത്തിന്റെുയും പ്രതീകമായി മാറിയ വിശുദ്ധ കുരിശിനോടുമാണ്. ആ കുഞ്ഞുങ്ങള്‍ക്ക് ഒരു അഭിവാദ്യം പറഞ്ഞ് ഉള്ള വോട്ട് ഉറപ്പിക്കാന്‍ നിങ്ങള്‍ തുനിഞ്ഞിരുന്നുവെങ്കില്‍ അത് സിപിഎം എന്ന രാഷ്ട്രീയ കക്ഷി അതിന്റെ ആപത്ഘട്ടങ്ങളില്‍ സ്വീകരിച്ച വര്‍ഗീയ വിരുദ്ധ നിലപാടിനുള്ള ഒരു അടിക്കുറിപ്പായി മാറുമായിരുന്നു. ലൂക്കോസിന്റെ വചനങ്ങള്‍ ഒന്ന് തിരുത്തി വായിക്കാം; ഇവര്‍ ചെയ്തു കൂട്ടുന്നത് എന്തെന്ന് ഇവര്‍ക്ക് മനസിലാക്കി കൊടുക്കേണമേ….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അജിത്

പിതാവേ ഇവരോട് പൊറുക്കേണമേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നത് ക്രൂശിതനായ ദൈവപുത്രന്‍ അവസാനം ഉരുവിട്ട വാക്കുകള്‍ ഇപ്രകാരമാണെന്നാണ്. ചുണ്ടുകള്‍ ദാഹജലത്തിനായും പ്രാണന്‍ ജീവനുവേണ്ടിയും കൊതിക്കുമ്പോഴും ശത്രുവിന്റെ അജ്ഞതയില്‍ അവനോട് ക്ഷമിക്കേണമെന്നപേക്ഷിക്കുവാന്‍ ഈ ലോകത്ത് ക്രിസ്തു ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് കുരിശും യാതനയും കണ്ണീരും പ്രാര്‍ത്ഥനയുടെ ഭാഗമായത്. അങ്ങനെയാണ് കുരിശ് എന്ന മരണദണ്ഡനായന്ത്രം അതിന്റെ് ചരിത്രത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയത്. ക്രൂശിതനാവുക എന്ന ചൊല്ലില്‍ പോലും നീതിയുടെ കരസ്പര്‍ശം ജ്വലിക്കുന്നതും അതുകൊണ്ടാണ്.

ശ്രീനാരായണ ഗുരുദേവന്‍ എന്നേ ക്രൂശിതനാണ്. ജനനം മുതല്‍ സമാധിവരെയും അതിനുശേഷവും ഇത്രയേറെ ക്രൂശിതനായ ഒരാള്‍ നമുക്കിടയില്‍ ഇല്ലായിരുന്നു. കുലം നോക്കി അവര്‍ണ്ണന്‍ എന്ന ആദ്യ വിളിയിലൂടെ കുരിശില്‍ ആദ്യ ആണിയടിച്ചത് ആരെന്ന് ഇന്ന് ഗുരുദേവന് വേണ്ടി വാദിക്കുന്നവര്‍ മറക്കുന്നു. മറവി നല്ലതാണ്. പ്രത്യേകിച്ചും ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് ലോകത്ത് വിലപേശി ജീവിക്കുമ്പോള്‍. ഇവിടെയിപ്പോള്‍ ജീവിതമെന്നത് തപസാക്കി മാറ്റിയ ആ മഹാനുഭാവനെ ചില കുട്ടികള്‍ ക്രിസ്തുവിനോട്, ക്രൂശിതനായ ക്രിസ്തുവിനോട് ഉപമിച്ചതില്‍ അതിയായ തെറ്റുകള്‍ ഒന്നും കാണുന്നില്ല.

തെറ്റിനേയും ശരിയേയും വിശകലനം ചെയുന്നവര്‍ മുത്തശ്ശി പത്രങ്ങളില്‍ വിഹരിക്കുമ്പോള്‍ നമ്മളെന്തു പറയാന്‍. സി പി എം എന്ന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ടൈപ്പ് ചെയുമ്പോള്‍ തന്നെ പ്രതിരോധത്തില്‍ എന്ന് സജഷന്‍ വരുന്ന രീതിയിലേക്ക് പത്രപ്രവര്‍ത്തനം മാറുമ്പോള്‍ സി പി എം എന്ന പാര്‍ട്ടി അതിന്റെ നിലപാടുകള്‍, തീരുമാനങ്ങള്‍, അഭിപ്രായങ്ങള്‍ ഇവ വ്യക്തമാക്കുന്നതില്‍ കുറേക്കുടി മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്.

ഓണാഘോഷ സമാപനം എന്ന് പാര്‍ട്ടി വിലയിരുത്തുന്ന ഉണ്ണിക്കണ്ണന്‍ ദിനത്തില്‍ ആഘോഷിച്ച പരിപാടിയെന്തായാലും അത് ഇതുവരെ കേരളത്തിലെ പാര്‍ട്ടി ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതല്ല. കാലാകാലങ്ങളായി കാവിയുടുത്ത ചെക്കന്മാര്‍ ഒട്ടും പ്രൊഫഷണലിസം ഇല്ലാതെ കൊണ്ടുനടന്ന ഒരു ചടങ്ങാണ് ഇന്ന് ഇങ്ങനെയൊക്കെയായത്. ഇതിന്റെ ആത്യന്തിക ഫലമായി സംഘികള്‍ക്ക് കുടുതല്‍ കണ്‍സോളിഡേഷനുള്ള ഇടം ലഭിക്കുകയും ഈ തീരുമാനം ആത്യന്തികമായി ബിജെപി ക്ക് അനുകുലമായി മാറുകയും ചെയ്തുവന്നതാണ് സത്യം.

അതവിടെ നിലക്കട്ടെ, എന്തുകൊണ്ടാണ് ശ്രീനാരായണ ഗുരുവിനെ ക്രിസ്തുവിനോട് ഉപമിച്ചതിന് നിങ്ങള്‍ ക്ഷമ ചോദിച്ചത്? ആരോടാണ് ക്ഷമ ചോദിച്ചത്? ഗുരുവിന്റെ് ആദര്‍ശങ്ങളെയെല്ലാം ശവപ്പെട്ടിയിലാക്കി (കുരിശിലല്ല) ആണിയടിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായ പ്രവര്‍ത്തകനോടോ? തോമസ് ഐസക്കും രാജീവും എം ബി രാജേഷുമെല്ലാം നയിക്കുന്ന ഈ രാഷ്ട്രിയ കക്ഷിക്ക് ഇതിന്റെ ആവശ്യമുണ്ടോ? കേരളത്തിലുള്ളവരെ എങ്ങനെ സ്വാധീനിക്കാമെന്ന അങ്കലാപ്പിലാണ് പാര്‍ട്ടി നേതൃത്വമെങ്കില്‍ മുകളില്‍ പറഞ്ഞവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു നോക്കുക. അതിനുവേണ്ടി കണിച്ചുകുളങ്ങരയില്‍ നിന്നുയര്‍ന്ന ശബ്ദത്തിന് പോലും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെ ക്ഷമാപണം നടത്തുന്നത് അപരാധമെന്നേ മാന്യമായ ഭാഷയില്‍ പറയാനുള്ളൂ… ഇവിടെ നിങ്ങള്‍ ക്ഷമ ചോദിക്കുമ്പോള്‍ ഇകഴ്ത്തപ്പെടുന്നത് ഗുരുവും ക്രിസ്തുവുമാണ്. ഗുരുവിനെ താരതമ്യപ്പെടുത്തിയത് ഉന്നതനായ ഒരു മനുഷ്യന്‍ അനുഭവിച്ച ത്യാഗവുമായാണ്. അതുപോലെ നീതിയുടെയും സഹനത്തിന്റെുയും പ്രതീകമായി മാറിയ വിശുദ്ധ കുരിശിനോടുമാണ്. ആ കുഞ്ഞുങ്ങള്‍ക്ക് ഒരു അഭിവാദ്യം പറഞ്ഞ് ഉള്ള വോട്ട് ഉറപ്പിക്കാന്‍ നിങ്ങള്‍ തുനിഞ്ഞിരുന്നുവെങ്കില്‍ അത് സിപിഎം എന്ന രാഷ്ട്രീയ കക്ഷി അതിന്റെ ആപത്ഘട്ടങ്ങളില്‍ സ്വീകരിച്ച വര്‍ഗീയ വിരുദ്ധ നിലപാടിനുള്ള ഒരു അടിക്കുറിപ്പായി മാറുമായിരുന്നു. ലൂക്കോസിന്റെ വചനങ്ങള്‍ ഒന്ന് തിരുത്തി വായിക്കാം; ഇവര്‍ ചെയ്തു കൂട്ടുന്നത് എന്തെന്ന് ഇവര്‍ക്ക് മനസിലാക്കി കൊടുക്കേണമേ….

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍