UPDATES

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണം കാണാതായതായി റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മുന്‍ സിഎജി വിനോദ് റായി സുപ്രീം കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി പറയുന്നത്. നിലവിറയില്‍ ക്ഷേത്രാവിശ്യത്തിനായി എടുത്ത സ്വര്‍ണം പൂര്‍ണമായി തിരിച്ചെത്തിയിട്ടില്ലെന്നാണ് 1800 പേജുള്ള വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീകോവില്‍, ഒറ്റക്കല്‍ മണ്ഡപം എന്നിവ പൂശുന്നതിനായി ഉരുക്കിയ സ്വര്‍ണത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.

ഉരുക്കുന്നതിനായി നിലവറയില്‍ നിന്ന് എടുത്ത 893 കിലോ സ്വര്‍ണം പുറത്തെടുത്തതില്‍ 627 കിലോമാത്രമെ തിരികെവച്ചിട്ടുള്ളൂ. 82 തവണയായി നിലവറയില്‍ നിന്ന് സ്വര്‍ണം പുറത്തെടുത്തിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.1991 ല്‍ പുറത്തുകൊണ്ടുപോയ ശരപ്പൊളിമാലകള്‍ തിരികെ കൊണ്ടുവന്നത് 2010 ല്‍ മാത്രം. കോണ്‍ട്രാക്ടര്‍മാര്ക്ക് സ്വര്‍ണം നല്‍കുന്നത് തൂക്കം നോക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.300 കിലോ വെള്ളി വേണ്ടിടത്ത് 500 കിലോ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍