UPDATES

പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ബോംബുകള്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്ത് നിന്നും പൈപ്പ് ബോംബുകള്‍ കണ്ടെത്തി. ശ്രീപാദം കുളം വൃത്തിയാക്കുന്നതിനിടയിലാണ് ആര്‍ക്കിയോളജി ഓഫീസിന്റ്റെ പരിസരത്ത് നിന്നും  പ്ലാസ്റ്റിക്ചാക്കില്‍ കെട്ടിയ നിലയില്‍  പൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. അഞ്ചു ബോംബുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം പുറത്തെടുത്തപ്പോള്‍ തന്നെ നീര്‍വീര്യമായി. ബാക്കിയുള്ളവ നിര്‍വീര്യമാക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ബോംബുകളെല്ലാം ഒരു വര്‍ഷം പഴക്കമുള്ളവയാണ്. 

പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കപ്പെട്ട് 50 കോടിയുടെ  സുരക്ഷാ സൌകര്യങ്ങളാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ സുരക്ഷാ കരുതലുകള്‍ മറികടന്ന് എങ്ങനെ ഇത്രയും ബോംബുകള്‍ എത്തിപ്പെട്ടു എന്നതിനെ ഗൌരവമായി കണ്ട് അന്വേഷണം നടത്തുമെന്നും, കൂടുതല്‍ പരിശോധന നടത്തുന്നതിനായി ബോംബുകള്‍ ഫോറന്‍സിക് വകുപ്പിന് കൈമാറും എന്നും പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍