UPDATES

സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു; സാമൂഹികമാധ്യമങ്ങളില്‍ വിശദീകരണവുമായി ശ്രീകണ്ഠന്‍ നായര്‍

അഴിമുഖം പ്രതിനിധി

ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു എന്ന പ്രസ്താവനയില്‍ പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍. സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചില്ലെന്നും പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ നിര്‍ദോഷമായ തമാശകള്‍ പങ്കുവയ്ക്കുകയായിരുന്നു എന്ന വിശദീകരണവുമായി ശ്രീകണ്ഠന്‍ നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. താന്‍ അവതരിപ്പിച്ച ഈ കോമഡി ഷോയെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിക്കരുതെന്നും ശ്രീകണ്ഠന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

ശ്രീകണ്ഠന്‍ നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്-

‘ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി .. ഒരു കാര്യം വ്യക്തമാക്കട്ടെ ..വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്റെ അജണ്ടയല്ല. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശ്യം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അതില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണ്… പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയത് നിര്‍ദോഷമായ തമാശകളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണ്. ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’

സന്തോഷ് പണ്ഡിറ്റിനെ പിന്നേയും ആക്രമിക്കുന്നു, മലയാളിയുടെ മോബോക്രസി

അഴിമുഖം ഡെസ്ക്


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍