UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം

അഴിമുഖം പ്രതിനിധി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നു. നാളെ ഇതുസംബന്ധിച്ച് സംസാരിക്കുന്നതിന്‌ തിരുവനന്തപുരത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രീശാന്തിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീശാന്ത് മത്സരിക്കണം എന്ന് അമിത് ഷായാണ് ശ്രീശാന്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശ്രീശാന്ത് സമ്മതം മൂളിയിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാം എന്ന് ഇപ്പോള്‍ മുംബയിലുള്ള ശ്രീശാന്ത് അറിയിച്ചു.

തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലേക്കാണ് ശ്രീശാന്തിനെ ബിജെപി പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍