UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതേസമയം ശ്രീശാന്ത് ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇന്നലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് ശ്രീശാന്ത് ബിജെപി അംഗത്വം സ്വീകരിച്ചത്.ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം വലുതും ശക്തവുമായ ബി.ജെ.പിയാണ് മനസ്സിലുണ്ടായിരുന്നത്. കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. വെല്ലുവിളി നേരിടാന്‍ തയാറായിത്തന്നെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകന്‍ രാജസേനന്‍ നെടുമങ്ങാടും, നടന്‍ ഭീമന്‍ രഘു പത്തനാപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും ബിജെപി സ്ഥാനാര്‍ത്ഥിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍