UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരില്ലെന്ന് പ്രതീക്ഷ: ശ്രേയംസ് കുമാര്‍

യുഡിഎഫിനെ ശിഥിലമാക്കുന്നത് അതിനകത്തുള്ളവര്‍ തന്നെയെന്ന് ജെഡിയു എംഎല്‍എയായ ശ്രേയംസ് കുമാര്‍. വര്‍ഗീയതയ്ക്ക് എതിരെ യുഡിഎഫ് ശക്തമായ നിലപാട് എടുക്കേണ്ടതായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തു. വര്‍ഗീയതയ്ക്ക് എതിരെ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകേണ്ടതുണ്ട്. മുന്നണിമാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. പിണറായി വിജയനുമായി 40 വര്‍ഷത്തെ ബന്ധം വീരേന്ദ്രകുമാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച വീരേന്ദ്രകുമാറിന്റെ പുസ്തകം സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രകാശനം ചെയ്തത് ഇരുനേതാക്കളും തമ്മിലെ വഷളായ ബന്ധത്തിലെ മഞ്ഞുരുകലായും ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെട്ടിരുന്നു.

പരാതികള്‍ യുഡിഎഫില്‍ ഉന്നയിച്ചുവെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നതാണ് സത്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം ഉണ്ട്. ഒരു സീറ്റു തന്നപ്പോള്‍ രണ്ട് റിബലുകളെ കൂടെ തരികയായിരുന്നു. കയ്‌പേറിയ അനുഭവമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികാരത്തില്‍ വരേണ്ടത് കോണ്‍ഗ്രസിന്റെ കൂടെ ആവശ്യമല്ലേയെന്നും ശ്രേയംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍