UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ; ശ്രീലങ്കയില്‍ 92 മരണം

അഴിമുഖം പ്രതിനിധി

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണം 92 കടന്നു. ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് 109 പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച 23 ഉം കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗളൊ ജില്ലയില്‍ നിന്നും 15 ഉം മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. വെള്ളപൊക്കവും ഉരുള്‍പൊട്ടലും ശക്തമായ പ്രദേശങ്ങളില്‍ നിന്നും 3,40,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം 185000 പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. മരണനിരക്ക് കൂടാനിടയുണ്ടെന്ന് ദുരന്തനിവാരണ സേന വക്താവ് പ്രദീപ് കൊടിപ്പിളി അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായതില്‍വെച്ച് ശക്തമായ മഴയാണ് ശ്രീലങ്കയെ വെള്ളത്തിലാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍