UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോബല്‍ സമ്മാനം താന്‍ വേണ്ടെന്ന് വച്ചതാണ്; മലാല നോബല്‍ ലഭിക്കാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല: ശ്രീ ശ്രീ രവിശങ്കര്‍

താന്‍ ജോലി ചെയ്യുന്നതില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും അതില്‍ ആദരിക്കപ്പെടുന്നതില്‍ ഇഷ്ടപ്പെടുന്നതെന്നും രവിശങ്കര്‍

നോബല്‍ സമ്മാനം നേടാന്‍ മാത്രം മലാല യൂസഫ്‌സായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. തനിക്ക് നേരത്തെ നോബല്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും താന്‍ അത് നിരസിക്കുകയായിരുന്നെന്നും രവിശങ്കര്‍ പറയുന്നു.

കൂടാതെ താന്‍ ജോലി ചെയ്യുന്നതില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും അതില്‍ ആദരിക്കപ്പെടുന്നതില്‍ ഇഷ്ടപ്പെടുന്നതെന്നും ഇദ്ദേഹം പറയുന്നു. പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ അത് നല്‍കാന്‍ പാടുള്ളുൂവെന്നാണ് തന്റെ നിലപാട്. മലാല യൂസഫ്‌സായിക്ക് പുരസ്‌കാരം നല്‍കിയതിനെ താന്‍ പൂര്‍ണമായും എതിര്‍ക്കുന്നെന്ന് പറഞ്ഞ അദ്ദേഹം മലാലയ്ക്ക് പുരസ്‌കാരം നല്‍കിയതുകൊണ്ട് ഒരു ഉപകാരവുമില്ലെന്നും ആരോപിച്ചു.

ലത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് വേണ്ടി സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് മലാല പുരസ്‌കാരത്തിന് അര്‍ഹയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍