UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിസ്ഥിതിനാശം ; ആര്‍ട്ട് ഓഫ് ലിവിംഗ് പിഴ ഉടന്‍ അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍

അഴിമുഖം പ്രതിനിധി 

സാംസ്കാരികോത്സവത്തിനായി വന്‍തോതില്‍ പരിസ്ഥിതിനാശം വരുത്തിയതിന് കോടതി വിധിച്ച പിഴയായ അഞ്ചു കോടി രൂപ ഉടന്‍ അടയ്ക്കണം എന്ന് ആര്‍ട്ട് ഓഫ് ലിവിംഗിനോട് (എഒഎല്‍) ഗ്രീന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. തുക പുനര്‍നിശ്ചയം ചെയ്യണം എന്നാവശ്യപ്പെട്ട് എഒഎല്‍ നല്‍കിയ ഹര്‍ജി തള്ളിയ ട്രിബ്യൂണല്‍ പിഴ ഉടന്‍ അടയ്ക്കണം എന്നുള്ള അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതു വരെ 25 ലക്ഷം രൂപ മാത്രമാണ് ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് അടച്ചിരുന്നത്. ബാകി തുക അടയ്ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടും അവര്‍ അതിനു തയ്യാറായില്ല. പരിസ്ഥിതി നാശം ഉണ്ടായിട്ടില്ല എന്നും പണം അടയ്ക്കില്ല എന്നും ശ്രീ ശ്രീ രവിശങ്കര്‍ പറയുകയുണ്ടായി. എന്നാല്‍ കോടതി നിയോഗിച്ച അന്വേഷണ സമിതി ഇവരുടെ വാദങ്ങള്‍ തെറ്റാണ് എന്നും യമുനാതീരത്ത് വ്യാപകമായ പരിസ്ഥിതി നാശം ഉണ്ടായി എന്നും കണ്ടെത്തുകയുണ്ടായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍