UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍ബുര്‍ഗിയുടെ വിധി നിങ്ങള്‍ക്കും വരുമെന്ന് മാധ്യമ പ്രവര്‍ത്തകന് ശ്രീശ്രീ ഭക്തരുടെ ഭീഷണി

അഴിമുഖം പ്രതിനിധി

ആര്‍ട്ട് ഓഫ് ലിവിംഗ് യമുന തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിനെതിരെ വാദം നടക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഓഫീസിന് മുന്നില്‍ ശ്രീശീ രവിശങ്കറിന്റെ ഭക്തര്‍ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി. കല്‍ബുര്‍ഗിയുടെ വിധി നിങ്ങള്‍ക്ക് വരുമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകനായ വിമലേന്ദു ഝായോട് പറഞ്ഞു. കര്‍ണാടകയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിരുന്ന പുരോഗമന ചിന്താഗതിക്കാരനായ കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രവിശങ്കറിന്റെ ഭക്തര്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍