UPDATES

എസ്ആര്‍എം സര്‍വ്വകലാശാല ചാന്‍സലര്‍ ടിആര്‍ പച്ചമുത്തു അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

എസ്ആര്‍എം ഗ്രൂപ്പ് ചെയര്‍മാനും എസ്ആര്‍എം സര്‍വ്വകലാശാല ചാന്‍സലറുമായ ടിആര്‍ പച്ചമുത്തുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.മെഡിക്കല്‍ സീറ്റ് ലഭിക്കുന്നതിനായി പണം നല്‍കിയ ശേഷവും അഡ്മിഷന്‍ ലഭിച്ചില്ല എന്ന് 100ല്‍ അധികം വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേല്‍ ആണ് അറസ്റ്റ്. ഐജെകെ (ഇന്ത്യ ജനനായക കക്ഷി) പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ പച്ചമുത്തു  എന്നറിയപ്പെടുന്ന പരി വെന്ധാര്‍ വ്യാഴാഴ്ച രാത്രിയിലാണ് പോലീസ് കസ്റ്റഡിയിലാകുന്നത്. ഐപിസി 420, 406, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്. 

പച്ചമുത്തുവിന്റെ പ്രധാന സഹായിയായ മദനെ ഈ വര്‍ഷം മേയില്‍ കാണാതെയാകുന്നതു മുതലാണ് കേസ് വെളിച്ചത്തിലേക്ക് എത്തുന്നത്. പച്ചമുത്തുവിന്റെ വിദ്യാഭ്യാസ ബിസിനസിലെ മുഖ്യ  ഇടനിലക്കാരന്‍ ആയിരുന്നു മദന്‍. കാണാതെയാകുന്നതിനു മുന്‍പ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും കോടിക്കണക്കിനു രൂപ എസ് ആര്‍ എം കൈപ്പറ്റിയതായതും എന്നാല്‍  നീറ്റ് നിലവില്‍ വരുന്നതോടെ സീറ്റ് നല്‍കാന്‍ സാധിക്കില്ല എന്നും മദന്‍ കത്തില്‍ എഴുതി വച്ചിരുന്നു. കൂടാതെ ഈ തുക ഐജെകെ പാര്‍ട്ടി തമിഴ്നാട്, ബിഹാര്‍ തെരഞ്ഞെടുപ്പ് ചെലവിനായി ഉപയോഗപ്പെടുത്തി എന്നും മദന്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരു വിദ്യാര്‍ഥി പരാതി നല്‍കിയതോടെ മറ്റുള്ളവരും തയ്യാറാവുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍