UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എസ്എല്‍സി പരീക്ഷാഫലം: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറഞ്ഞു

95.98 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തേക്കാള്‍ കുറവാണ് ഇത്. 96.59 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

20,967 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതായും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1,174 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 22 മുതല്‍ സേ പരീക്ഷ ആരംഭിക്കും. റീവാല്യുവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍