UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംകെ സ്റ്റാലിന്‍ മറീന ബീച്ചില്‍ നിരാഹാര സമരം ആരംഭിച്ചു

മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് നിരാഹാരം ആരംഭിച്ചത്

വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ നിരാഹാര സമരം ആരംഭിച്ചു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് നിരാഹാരം ആരംഭിച്ചത്. പുറത്താക്കിയ എംഎല്‍എമാര്‍ക്ക് ഒപ്പമാണ് സ്റ്റാലിന്‍ മറീനയില്‍ എത്തിയത്.

വിശ്വാസ വോട്ടെടുപ്പിനിടെ സഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ പി ധനപാലന്‍ സഭയില്‍ നിന്നും പുറത്താക്കിയത്. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിച്ചെന്നും തന്റെ ഷര്‍ട്ട് വലിച്ചു കീറിയെന്നും സ്പീക്കര്‍ ആരോപിച്ചിരുന്നു.

ചില എംഎല്‍എമാര്‍ സ്പീക്കറുടെ മേശ തകര്‍ക്കുകയും കസേരയില്‍ ഇരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷവും സഭയില്‍ ബഹളം തുടര്‍ന്നതോടെയാണ് പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയത്. പുറത്തുപോകാന്‍ വിസമ്മതിച്ച സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്. ഇതേ തുടര്‍ന്ന് പോലീസും ഡിഎംകെ എംഎല്‍എമാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ ആക്രമിച്ചെന്നും തന്റെ ഷര്‍ട്ട് വലിച്ചു കീറിയെന്നും സ്റ്റാലിന്‍ ആരോപിച്ചു. കീറിയ ഷര്‍ട്ടും ധരിച്ചാണ് സ്റ്റാലിന്‍ സ്പീക്കറെ കാണാന്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍