UPDATES

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ ഇലക്ഷന്‍ കമ്മിഷന്‍

അഴിമുഖം പ്രതിനിധി

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വൈകാന്‍ ഇടയാക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെയാണെന്ന് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരുതരത്തിലുള്ള സഹകരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.2012 മുതല്‍ അയച്ച കത്തുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഡീമിലിറ്റേഷന്‍ കമ്മിറ്റി രൂപീകരിച്ചതുപോലും മാസങ്ങള്‍ക്ക് മുമ്പാണെന്നും കമ്മിഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധിയില്‍ ഇടപെടില്ലെന്നു വ്യക്തമാക്കിയ കോടതി, തെരഞ്ഞടുപ്പ് സമയബദ്ധിതമായി നടത്താനുള്ള ഭരണഘടനാപരമായ ബാധ്യത കമ്മിഷനാണെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് മറ്റന്നാളത്തേക്കു മാറ്റി. വാര്‍ഡ് വിഭജനം റദ്ദുചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍