UPDATES

സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ഭിന്നത തുടരുന്നു; ഡെപ്യൂട്ടി ഡയറക്ടര്‍ രാജിവച്ചു

അഴിമുഖം പ്രതിനിധി 

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്നു വീണ്ടും രാജി. അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില തല്‍സ്ഥാനം രാജിവച്ചു. സംവിധായകന്‍ രാജീവ് നാഥ് ചെയര്‍മായാനുള്ള അക്കാദമി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ഇവരുടെ രാജി എന്ന് അറിയുന്നു. ബംഗാളി ചലച്ചിത്ര പ്രവര്‍ത്തകയായ ഓണ്‍ട്രില ബിന പോളിന് പകരമാണ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനമേറ്റത്.

വര്‍ഷങ്ങളായി ചലച്ചിത്രമേളയുടെ ചുക്കാന്‍ പിടിച്ചിരുന്ന ബീന പോളിന്റെ സ്ഥാനചലനം പുതിയ നേൃത്വത്തിന്റെ താല്‍പര്യമില്ലായ്മയുടെ അടിസ്ഥാനത്തിലായിരുന്നു. അന്നുതൊട്ട് അക്കാദമി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ഇത്തവണത്തെ ചലച്ചിത്രമേള, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പാകപിഴകളുടെതു കൂടിയായപ്പോള്‍ ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. 

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം മറ്റുള്ളവരെ അനുവദിക്കില്ലെന്നാണ് ഓണ്‍ട്രില തന്റെ രാജിയുമായി ബന്ധപ്പെട്ട് പറയുന്ന കാരണം. എന്നാല്‍ ഓണ്‍ട്രിലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ചലചിത്രോത്സവത്തിന്റെ പ്രധാന ചുമതല നല്‍കാത്തതിലുള്ള അമര്‍ഷമാണ് രാജിക്കു പിന്നിലെന്നും അക്കാദമി ഭാരവാഹികള്‍ പറയുന്നു. ചലച്ചിത്രമേളയുടെ നടത്തപ്പിനെ സംബന്ധിച്ച് കാര്യങ്ങള്‍ പൂര്‍ണമായി പഠിക്കാത്തൊരാള്‍ക്ക് പ്രദാന ചുമത നല്‍കുന്നതെങ്ങനെയെന്നും അക്കാദമി നേതൃത്വം ചോദിക്കുന്നു.ബിന പോളിനു പിന്നാലെ അക്കാദമിയില്‍ നിന്ന് രാജിവയ്ക്കുന്ന ഒമ്പതാമത്തെയാളാണ് ഓണ്‍ട്രില

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍