UPDATES

ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി

അഴിമുഖം പ്രതിനിധി

⁠⁠⁠സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം സംബന്ധിച്ച അവസാന ഉത്തരവിറങ്ങി. വന്‍ അഴിച്ചുപണിയാണ് ഇത്തവണ നടന്നിരിക്കുന്നത്. പട്ടിക ചുവടെ.

 1. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ സഞ്ജയ് എം. കൗള്‍ ഐ.എ.എസ്.-നെ വ്യവസായ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.

2. ലാന്‍ഡ് റവന്യൂ കമ്മീഷണറായ എം.സി. മോഹന്‍ദാസ് ഐ.എ.എസ്-നെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

3. ഐ&പി.ആര്‍.ഡി. ഡയറക്ടറായ മിനി ആന്‍റണി ഐ.എ.എസ്.-നെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കുവാന്‍ തീരുമാനിച്ചു.

4. ഗ്രാമവികസന കമ്മീഷണറായ എ.ടി. ജയിംസ് ഐ.എ.എസ്.-നെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിക്കുവാനും, കുട്ടനാട് പാക്കേജ് പ്രോജക്ട് ഡയറക്ടറുടെയും കോഴിക്കോട് വിമാനത്താവള വികസന സ്പെഷ്യല്‍ ഓഫീസറുടെയും അധിക ചുമതലകള്‍ കൂടി നല്‍കുവാനും തീരുമാനിച്ചു.

5. കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എം.ഡി.-യായ പി.എം. അലി അസ്ഗര്‍ പാഷ ഐ.എ.എസ്.-നെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

6. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും സി.പി.എം.യു. ഡയറക്ടറുമായ കെ.എന്‍. സതീഷ് ഐ.എ.എസ്.-നെ ഹൗസിംഗ് വകുപ്പ് കമ്മീഷണറായി നിയമിക്കുവാനും, കേരള സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്ര ഡയറക്ടറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ട് കേരളയുടെ പ്രൊജക്ട് മാനേജരുടെയും അധിക ചുമതലകള്‍ നല്‍കുന്നതിനും തീരുമാനിച്ചു.

7. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്.-നെ ആയുഷ് മിഷന്‍ ഡയറക്ടറായി നിയമിക്കുവാനും, കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറുടെയും കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് (HOMCO) സി.ഇ.ഒ.-യുടെയും അധിക ചുമതലകള്‍ നല്‍കുവാനും തീരുമാനിച്ചു. ഇദ്ദേഹം നിലവിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറുടെ ചുമതല തുടര്‍ന്നും വഹിക്കുന്നതായിരിക്കും.

8. പി. ബാലകിരണ്‍ ഐ.എ.എസ്.-നെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിക്കുവാനും കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

9. ഹൗസിംഗ് കമ്മീഷണറായ എസ്. കാര്‍ത്തികേയന്‍ ഐ.എ.എസ്.-നെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ലോട്ടറീസ് വകുപ്പ് ഡയറക്ടറുടെ ചുമതല തുടര്‍ന്നും വഹിക്കുന്നതായിരിക്കും.

10. കേരള സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്ര ഡയറക്ടറായ ഡി.ബാലമുരളി ഐ.എ.എസ്.-നെ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിക്കുവാനും, കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എം.ഡി.-യുടെ അധിക ചുമതല നല്‍കുവാനും തീരുമാനിച്ചു.

11. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ എസ്. സുഹാസ് ഐ.എ.എസ്.-നെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും സി.പി.എം.യു. ഡയറക്ടറുമായും നിയമിക്കുവാന്‍ തീരുമാനിച്ചു.

12. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്മെന്‍റ് എം.ഡി.-യായ ഡോ. അമ്പാടി ഐ.ഐ.എസ്.-ന് ഐ&പി.ആര്‍.ഡി. ഡയറക്ടറുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍