UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷി മന്ത്രിയല്ലേ? ഇന്റലിജന്‍സ് മേധാവിയുടെ ചോദ്യം കേട്ട് റവന്യു മന്ത്രി ഞെട്ടി

എഡിജിപി മുഹമ്മദ് യാസിനാണു മന്ത്രിമാരെ തമ്മില്‍ തിരിച്ചറിയാതെപോയത്

കൃഷ് മന്ത്രിയെ കാണാന്‍ എത്തിയ ഇന്റലിജന്‍സ് മേധാവി എഡിജിപി മുഹമ്മദ് യാസിനു പറ്റിയത് മുട്ടന്‍ അബദ്ധം. കൃഷി മന്ത്രി സുനില്‍ കുമാര്‍ ആണെന്ന ധാരണയില്‍ കണ്ടത് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ. കൃഷി മന്ത്രിയല്ലേ എന്ന ചോദ്യവും. ആദ്യമൊന്നു പകച്ചെങ്കിലും പൊതുവെ സൗമ്യനായ റവന്യു മന്ത്രി എഡിജിപിയുടെ തെറ്റ് തിരുത്തി. താനല്ല, സുനില്‍കുമാറാണു കൃഷിമന്ത്രിയെന്നും അദ്ദേഹത്തിന്റെ ഓഫിസ് ഇവിടെയല്ലെന്നും മന്ത്രി ഐജിക്കു പറഞ്ഞുകൊടുത്തു. റവന്യു മന്ത്രിയെ അറിയാത്ത ആളാണു സംസ്ഥാന ഇന്റലിജന്‍സ് മേധാവിയെന്നത് മോശമാണെന്നും പിന്നീട് ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു.

തൃശൂരിലെ പൊലീസ് വകുപ്പിനു കീഴിലുള്ള ഓഫിസില്‍ നിന്നും കൃഷിവകുപ്പ് ഒഴിയണമെന്ന ആവശ്യവുമായാണ് ഇന്റലിജന്‍സ് മേധാവി കൃഷിമന്ത്രിയെ കാണാന്‍ എത്തിയത്. ഇന്നലെ വൈകിട്ട് തന്നെ ഇതിനുള്ള അനുമതി വാങ്ങുകയും ചെയ്തിരുന്നു.
എന്തായാലും സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്കു നാടുഭരിക്കുന്ന മന്ത്രിമാരെ പോലും അറിയില്ലെന്ന നാണക്കേട് പൊലീസിനു മൊത്തം ഏല്‍ക്കേണ്ടി വരുമെന്നാണു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കേള്‍ക്കുന്നത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍