UPDATES

എഡിറ്റര്‍

സംസ്ഥാന പദവി; ഡല്‍ഹിയുടെ വിധി ഇന്നറിയാം

Avatar

സംസ്ഥാന പദവിക്ക് വേണ്ടിയുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യത്തിന് ഇന്ന് തീരുമാനമാകും. ഈ വിഷയത്തെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമതര്‍ക്കം സുപ്രീം കോടതി ഇന്നു പരിഗണിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടാകാനാണ് സാധ്യത.

ആര്‍ട്ടിക്കിള്‍131 പ്രകാരം കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള നിയമാവകാശത്തെ സംബധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമേയുള്ളൂ. വ്യക്തിഗത അറിയിപ്പുകളെ പറ്റിയുള്ള കേസുകളില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ടെങ്കിലും ഡല്‍ഹി സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മൂലം ലംഘിക്കപ്പെട്ടു എന്ന ആരോപണത്തില്‍ സുപ്രീം കോടതിയാണ് അന്തിമ വിധി തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

ഡല്‍ഹി സ്വയംഭരണാവകാശമുള്ള സംസ്ഥാനമായി പ്രഖ്യപിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. അതില്‍ ഏറ്റവും പ്രധാനം ഇപ്പോള്‍ കാണുന്ന ഡല്‍ഹി വിഭജിക്കേണ്ടി വരും എന്നതാണ്, പ്രാദേശികമായും അധികാര വിനിയോഗത്തിന്റെ കാര്യത്തിലും. പാര്‍ലമെന്റും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കന്റോണ്‍മെന്റുകളും അടങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള ഒരു ചെറിയ പ്രദേശവും മറ്റുള്ളവ എല്ലാം അടങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ അധീനതയില്‍ ഉള്ള മറ്റൊരു പ്രദേശവും. അങ്ങനെ വിഭജിക്കേണ്ടി വന്നാല്‍ പലപരിണതഫലങ്ങളും ഉണ്ടാകും. ഇവയെല്ലാം നേരിടാനുള്ള കെല്‍പ്പ് കെജ്രിവാളിന് ഉണ്ടോയെന്നതാണ് ചോദ്യം.

സംസ്ഥാന പദവി അപേക്ഷിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു സംസ്ഥാനത്തിന്റെ നടത്തിപ്പില്‍ ഇടപെടാനുള്ള അവകാശം ഒന്നുമില്ലെന്ന് ഉത്തരവിടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇപ്പോഴത്തെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങള്‍ സാധാരണ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയുടേതിനു സമാനം ആക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More ; http://goo.gl/Q2O1y6

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍