UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍; ഈ അപഹാസ്യ നാടകം അവസാനിപ്പിക്കുക തന്നെ വേണം

Avatar

കാശ്മീരില്‍ സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കലാകാരന്‍മാര്‍, അക്കാദമിഷ്യന്‍സ്, പ്രമുഖ പൌരന്‍മാര്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന. 

കാശ്മീരില്‍ പടരുന്ന മറ്റൊരു ആക്രമണ പരമ്പരയുടെ മനോവേദനയിലാണ് ഞങ്ങള്‍ ഇതെഴുതുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ നാശം വിതച്ചു കൊണ്ട് അപഹാസ്യമായ ഒരു നാടകത്തിലെ ഭയാനകമായ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

കാശ്മീരിലെ തീവ്രതരമായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഒരു പതിവ് മാതൃകയുണ്ട്: ഒരു കൊലപാതകം, അതിന്‍റെ രോഷം മുദ്രാവാക്യങ്ങളായും കല്ലേറായും പുറത്തു വരുന്ന ഒരു ശവസംസ്കാരം, അതിനു മറുപടിയായി നീളുന്ന വെടിവയ്പ്പ്. 2010ല്‍ നാലു മാസങ്ങളോളം ഈ രീതി തുടര്‍ന്നിരുന്നു. 110ഓളം പേര്‍ക്ക് അന്നു ജീവന്‍ നഷ്ടമായി. അതിലേറെയും കാശ്മീരി യുവാക്കളായിരുന്നു. ഒന്നുമറിയാത്ത പ്രായത്തിലുള്ളവര്‍ വരെ അതിലുള്‍പ്പെട്ടു.

ദാരുണമായ ആ സംഭവത്തില്‍ നിന്ന് ഒരു പാഠവും ആരും ഉള്‍ക്കൊണ്ടില്ല. കാശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ജൂലൈ 8നു ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതാണ്. വാനി കൊല്ലപ്പെടാനിടയായ സാഹചര്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മുഴുവനും ലഭ്യമല്ല. എന്നാല്‍ സുപ്രീം കോടതി മണിപ്പൂര്‍ സംസ്ഥാനത്തെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ പട്ടാളത്തിന്‍റെയും സുരക്ഷാസേനകളുടെയും പോലീസിന്‍റെയും അമിതവും പ്രതികാരപരവുമായ ഉപയോഗത്തിലെ നിയമലംഘനത്തില്‍ ഊന്നിക്കൊണ്ടുള്ള, ദൂരവ്യാപക ഫലമുളവാക്കുന്ന വിധി പ്രഖ്യാപിച്ച അതേ ദിവസമാണ് ഈ സംഭവം നടന്നത് എന്നത് ഒരു വിരോധാഭാസമാണ്. AFSPA നിലനില്‍ക്കുന്ന, അസ്വസ്ഥ പ്രദേശങ്ങളിലും ഈ വിധി ബാധകമാണ്. “ശത്രുക്കളെ നേരിടുമ്പോഴും” അധികാര വിനിയോഗം നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാകണമെന്നും അതിനോടുള്ള രാജ്യത്തിന്‍റെ  പ്രതിബദ്ധത ഉറച്ചതായിരിക്കണമെന്നും ഉള്ള സുപ്രീംകോടതി നിരീക്ഷണം ദിനംപ്രതി എന്നവണ്ണം വെല്ലുവിളിക്കപ്പെടുന്ന ഇടമാണ് കാശ്മീര്‍.

2010ലെ കലാപത്തെ തുടര്‍ന്നു കൂട്ടത്തോടെ വിന്യസിച്ച സുരക്ഷാ സൈനികര്‍ മൂലം സാധാരണക്കാരായ കാശ്മീരികള്‍ നേരിട്ട അപമാനങ്ങള്‍ അന്ന് 16 വയസ്സു മാത്രമുണ്ടായിരുന്ന ബുര്‍ഹാന്‍ വാനിയില്‍ കാലുഷ്യവും റാഡിക്കലിസവും ഉണ്ടാക്കിയെന്നാണ് അതേ കുറിച്ചുള്ള വിവരണങ്ങളില്‍ കാണുന്നത്. തന്‍റെ വീട്ടിലേയ്ക്ക് സൈനികര്‍ നടത്തിയ നിരന്തരമായ കടന്നുകയറ്റങ്ങളും അടുത്ത ബന്ധുക്കള്‍ നേരിട്ട പീഡനങ്ങളും വാണി കണ്ടു. കാശ്മീര്‍ താഴ്വരയിലെ യുവാക്കളുടെ പദപ്രയോഗമായി മാറിയ “ക്രാക്ക് ഡൌണി”ന്‍റെ ഭാഗമായിരുന്നു ഇത്. തീവ്രവാദവുമായി ഒരു ബന്ധവുമില്ലാതിരുന്ന തന്‍റെ സഹോദരന്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ വാനിയുടെ തീരുമാനം കൂടുതല്‍ ദൃഢമായി.

കാശ്മീരിനോട് ഇന്ത്യ കൈക്കൊള്ളുന്ന, പട്ടാളത്തെ ഉപയോഗിച്ചുകൊണ്ടുള്ള കടുത്ത സമീപനം ഉപരോധത്തിന്‍റെയും വളര്‍ന്നു വരുന്ന ഒറ്റപ്പെടലിന്‍റെയും കാല്‍നൂറ്റാണ്ടിലേയ്ക്കാണ് നയിച്ചതെന്ന താക്കീതാണ് ബുര്‍ഹാന്‍ വാണിയുടെ ജീവിതം നല്‍കുന്ന പാഠം.

തെക്കന്‍ കാശ്മീരിലെ ട്രാളില്‍ നടന്ന വാനിയുടെ ശവസംസ്കാരത്തില്‍ പതിനായിക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഇവിടെയും മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുരക്ഷാ സേനകള്‍ പരമാവധി പേരെ അണി നിരത്തിയാണ് അതിനോടു പ്രതികരിച്ചത്. മൂന്നു ദിവസങ്ങള്‍ക്കിടയില്‍ മുപ്പതു പേര്‍ മരിച്ചത് സംഭവത്തിന്‍റെ രൂക്ഷത വിളിച്ചു പറയുന്നു.

നിയമപരിപാലനത്തിനായി അമിതമായും വിവേചനമില്ലാതെയും സൈനിക ശക്തി ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നു. നിയമപാലകര്‍ സൈന്യത്തെയും ആയുധങ്ങളെയും ഉപയോഗിക്കുന്നതു സംബന്ധിച്ച യു‌എന്‍ പ്രാഥമിക തത്വങ്ങളുടെ പച്ചയായ ലംഘനമാണിത്. ആഭ്യന്തരമായ രാഷ്ട്രീയ അസ്ഥിരത, അടിയന്തിരാവസ്ഥ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ പോലും വ്യതിചലിക്കാന്‍ പാടില്ലാത്തവയാണിവ. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2010ല്‍ പെല്ലറ്റ് ഗണ്ണുകള്‍ അവതരിപ്പിക്കാന്‍ കാരണം അവ മൂലം പരിക്കേല്‍ക്കുകയേ ഉള്ളൂ, മുറിവ് മരണകാരണമാവില്ല എന്നതായിരുന്നു. എന്നാല്‍ മാരകമായി മുറിവേറ്റവരും തിരിച്ചു കിട്ടാനാവാത്ത വിധം കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടവരുമായ 92 യുവാക്കള്‍ എങ്കിലും കാശ്മീരിലുണ്ട്.

ജമ്മു & കാശ്മീരിലെ പുതിയ രാഷ്ട്രീയ സംവിധാനങ്ങളോട് വളര്‍ന്നു വരുന്ന അസംതൃപ്തിയെ കുറിച്ചുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ ഒരു നീണ്ട നിരയുടെ അവസാനമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ഉണ്ടായിരിക്കുന്നത്. ബി‌ജെ‌പിയുടെ അധികാരമേല്‍ക്കലും ഭൂരിപക്ഷ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും ഇതിന് വലിയൊരളവു വരെ കാരണമായിട്ടുണ്ട്.

ഇന്‍റര്‍നെറ്റിന്‍റെയും സോഷ്യല്‍ മീഡിയയുടെയും വര്‍ദ്ധിച്ചു വരുന്ന ഉപയോഗമാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകളുടെ ആധാരം എന്നത് വിചിത്രമാണ്. യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചു കൊണ്ട് ലക്ഷണങ്ങളില്‍ ഊന്നിയുള്ള ഈ നിഗമനം കാശ്മീരിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമായി. മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ പതിമൂന്നാമത്തെ തവണയാണ് ഇത് സംഭവിക്കുന്നത്.

മണിപ്പൂരിനെ ആധാരമാക്കിയുള്ളതാണെങ്കിലും സുപ്രീം കോടതി അടുത്തിടെ നടത്തിയ നിരീക്ഷണങ്ങള്‍ പൊതുതത്വങ്ങളാണ്. ആഭ്യന്തര സംവിധാനങ്ങളെ സഹായിക്കാന്‍ കൂട്ടത്തോടെ സൈന്യത്തെയും സുരക്ഷാ സേനകളെയും വിന്യസിക്കുന്നത് സ്ഥിതിഗതികള്‍ “യഥാസമയം സാധാരണ ഗതിയിലേയ്ക്ക് തിരിച്ചെത്തും” എന്ന അടിസ്ഥാനത്തിലാവും. “നീണ്ട കാലത്തിലേക്കോ അനിശ്ചിത കാലത്തിലേക്കോ” അങ്ങനെ സംഭവിക്കാതിരിക്കുന്നത് ആഭ്യന്തര ഭരണകൂടത്തിന്‍റെയോ സൈന്യത്തിന്‍റെയോ രണ്ടു കൂട്ടരുടെയുമോ “വീഴ്ച”യാണ്. അവസാനിക്കാത്ത അസ്വസ്ഥതകള്‍ “നീണ്ട കാലത്തേക്കോ, സ്ഥിരമായോ, അനിശ്ചിത കാലത്തേക്കോ സൈന്യത്തെ വിന്യസിക്കാനുള്ള മറയാകരുത്. അത് ജനാധിപത്യ സംവിധാനത്തെ അപഹസിക്കലാണ്.”

ബലപ്രയോഗത്തിലൂടെ കാശ്മീര്‍ പ്രശ്നപരിഹാരം എന്നത് ഒരു സാധ്യതയേ അല്ല. അങ്ങനെ സാധിക്കുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് പോയി മറഞ്ഞിരിക്കുന്നു. ഈ സാധ്യതയിലേയ്ക്ക് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നുണ്ടായ, രക്തരൂഷിതവും നീണ്ടുപോകുന്നതുമായ പ്രതിസന്ധി അമര്‍ഷത്തിന്‍റെയും നിരാശയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് കാശ്മീരില്‍. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് സൈനിക മാര്‍ഗ്ഗത്തില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാവുന്നത് രാജ്യമൊട്ടാകെയും കാര്‍മേഘങ്ങള്‍ നിറഞ്ഞ, മ്ലാനമായ ഒരു അവസ്ഥ കൊണ്ടു വന്നിരിക്കുന്നു. ഇപ്പോഴത്തെ തന്ത്രങ്ങളില്‍ മുറുകെ പിടിക്കാനും, അതിലെ പരാജയത്തിന്‍റെ ലക്ഷണങ്ങളെ കാശ്മീര്‍ ജനതയ്ക്കു നേരേയുള്ള, വെറുപ്പും മര്യാദകേടും നിറഞ്ഞ ആരോപണങ്ങളിലൂടെ മറികടക്കാനുമുള്ള പ്രവണതയാണ് കണ്ടു വരുന്നത്.

2003ലെ ഒരു വിഷമഘട്ടത്തില്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് പ്രകടമാക്കിയ രാജ്യതന്ത്രജ്ഞത ഞങ്ങള്‍ ഓര്‍ക്കുകയാണ്. പാക്കിസ്ഥാനോട് “സൌഹൃദത്തിന്‍റെ കരം” നീട്ടിയ അദ്ദേഹം മനുഷ്യത്വത്തിന്‍റെ മാതൃകയിലാവും (insaaniyat ke daayre mein) കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നത് എന്നു പറഞ്ഞു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു കേന്ദ്രമന്ത്രി പോലും കാശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നതും സംസ്ഥാന ഭരണകൂടവും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ അധൈര്യം കാണിക്കുന്നു എന്നതും നിര്‍ഭാഗ്യകരമാണ്. 

സാധാരണ ജനങ്ങള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന അവസ്ഥ തടയാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഇടപെടണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. താഴ്വരയിലെ സൈനിക വിന്യാസം അവസാനിപ്പിക്കാനും ജനപങ്കാളിത്തത്തോടെയുള്ള രാഷ്ട്രീയ സംരംഭങ്ങള്‍ തുടങ്ങാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സിവിലിയന്‍സിന് നേരേയുള്ള അതിക്രമങ്ങളെ ശിക്ഷിക്കാതെ, പ്രോല്‍സാഹിപ്പിക്കുന്ന മുഴുവന്‍ പ്രത്യേക സുരക്ഷാ നിയമങ്ങളും ഒപ്പം AFSPAയും പുന:പരിശോധിച്ച് നിര്‍ത്തലാക്കണം. ഉത്തമ വിശ്വാസത്തോടെയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിച്ചു കൊണ്ട് കാശ്മീര്‍ ജനതയുടെ മുറിവുകള്‍ ഉണക്കാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

അബ്ദുള്‍ഹഫീസ് ലഖാനി, എഡിറ്റര്‍, ഗുജറാത്ത് സിയാസത്ത് അഹ്മദാബാദ്
ആഭ ഭയ്യ, സ്ഥാപകനും ഡയറക്ടറും, ജഗോരി റൂറല്‍
അലി ജാവേദ്, PWA
അമര്‍ കന്‍വര്‍
അംബരീഷ് റായി, നാഷനല്‍ കണ്‍വീനര്‍, ആര്‍‌ടി‌ഇ ഫോറം
അമീര്‍ റിസ്വി, കമ്യൂണിക്കേഷന്‍ ഡിസൈനര്‍, മുംബൈ
അമിതദ്യുതി കുമാര്‍, വര്‍ക്കിങ് പ്രസിഡന്‍റ്, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (APDR)
അനാമിക പ്രിയദര്‍ശിനി, പി‌എച്ച്‌ഡി, അസിസ്റ്റന്‍റ് പ്രഫസര്‍, കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്‍റ്
അംഗന ചാറ്റര്‍ജി
അനിത ഘായി, പ്രഫസര്‍ ഇന്‍ അംബേദ്കര്‍ യൂണിവേഴ്സിറ്റി, ഡെല്‍ഹി
അഞ്ജലി മോന്‍റെയിരോ, പ്രഫസര്‍, TISS, മുംബൈ
അന്‍ജുമാന്‍ അരാ ബേഗം, ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ്, ഗുവാഹത്തി, ആസാം
ആനി നമാല, സാമൂഹ്യ പ്രവര്‍ത്തക
അനുരാധ ചിനോയ്, പ്രഫസര്‍, JNU
അനുരാധ കപൂര്‍, സാമൂഹ്യ പ്രവര്‍ത്തക
അപൂര്‍വാനന്ദ്, പ്രഫസര്‍, ഡെല്‍ഹി യൂണിവേഴ്സിറ്റി
അരുണ റോയ്
അരുന്ധതി ധുരു, NAPM
ആസാദ് അഷ്റഫ്, ജേര്‍ണലിസ്റ്റ്
ആശിഷ് കോത്താരി, പുണെ
ആയ്ഷ കിദ്വായി, പ്രഫസര്‍, JNU
അസീമ, സാമൂഹ്യ പ്രവര്‍ത്തക, ഗുജറാത്ത്
ബബ്ലു ലോയിറ്റോങ്ബാം
ബീരജ് പട്നായിക്
ബി‌ആര്‍‌പി ഭാസ്കര്‍
ചമന്‍ ലാല്‍, റിട്ട. പ്രഫസര്‍, JNU
ഛായനിക ഷാ
ക്ലിഫ്റ്റന്‍ ഡി റൊസാരിയോ, മന്‍ത്ഥന്‍ ലോ, ബെംഗളൂരു
ധ്രുവ നാരായണ്‍, മാനേജിങ് എഡിറ്റര്‍, സാമാജിക്
ദിനേഷ് മോഹന്‍
ഡോ. അഫ്താബ് ആലം, ഡെല്‍ഹി യൂണിവേഴ്സിറ്റി
ഡോ. എസ് ആനന്ദി
ഡോ. സന്ദീപ് പാണ്ഡേ
ഡോ. ഉമാകാന്ത്, ഇന്‍ഡിപ്പെന്‍ഡന്‍റ് സ്കോളര്‍, ന്യൂ ഡെല്‍ഹി
ഡോ. വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്, സീനിയര്‍ ഫെലോ, നോര്‍ത്ത് ഈസ്റ്റേണ്‍ സോഷ്യല്‍ റിസര്‍ച്ച് സെന്‍റര്‍
ദുനു റോയ്, എഞ്ചിനീയര്‍
ഫാ. സെഡ്രിക് പ്രകാശ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍
ഗൌതം ചൌധരി
ഗൌതം മോദി, ജനറല്‍ സെക്രട്ടറി, ന്യൂ ട്രേഡ് യൂണിയന്‍ ഇനീഷ്യേറ്റീവ്
ഹര്‍ഷ് കപൂര്‍
ഹസീന ഖാന്‍
ഹെന്‍റി ടിഫാഗ്നെ, HRDA, ഇന്ത്യ
ഇന്ദിര ജയ്സിങ്
ജയിംസ് ദാഭി,  സാമൂഹ്യ പ്രവര്‍ത്തകന്‍, ഗുജറാത്ത്
ജശോധര ദാസ്ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തക, ന്യൂ ഡെല്‍ഹി
ജാവേദ് മാലിക്
ജയാ മേനോന്‍, ആര്‍ക്കിയോളജിസ്റ്റ്
ജയതി ഘോഷ്, പ്രഫസര്‍, JNU
ജോഹന്നാ ലോഖണ്ഡേ, ഇന്‍ഡിപ്പെന്‍ഡന്‍റ്
കെ എം ശ്രീമലി, മുന്‍ പ്രഫസര്‍, ഡെല്‍ഹി യൂണിവേഴ്സിറ്റി
കെ പി ജയശങ്കര്‍, പ്രഫസര്‍, TISS, മുംബൈ
കമല്‍ ചെനോയ്, പ്രഫസര്‍, JNU
കാമയനി ബാലി മഹാബല്‍, ഫെമിനിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക
കാര്‍ത്തിക് ബിട്ടു, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
കരുണ ഡയട്രിച്ച് വിലെങ്ക, റിസര്‍ച്ചര്‍, ചെന്നൈ
കവിത പഞ്ചാബി, പ്രഫസര്‍, ജാദവ്പുര്‍ യൂണിവേഴ്സിറ്റി
കേതകി ചൌഖാനി, പി‌എച്ച്‌ഡി വിദ്യാര്‍ത്ഥിനി, TISS, മുംബൈ
കുമാര്‍ സുന്ദരം, CNDP
മധുരേഷ്, NAPM
മധുശ്രീ ദത്ത, ഫിലിം മേക്കര്‍, മുംബൈ
മൈത്രേയി കൃഷ്ണന്‍, മന്‍ത്ഥന്‍ ലോ, ബെംഗളൂരു
മാലിനി സുബ്രമണ്യം
മനീഷ സേഥി, ജാമിയ മിലിയ ഇസ്ലാമിയ, ന്യൂ ഡെല്‍ഹി
മന്നിക ചോപ്ര, മാനേജിങ് എഡിറ്റര്‍, സോഷ്യല്‍ ചേഞ്ച്
മനോരഞ്ജന്‍ മൊഹന്തി, റിട്ട. പ്രഫസര്‍, ഡെല്‍ഹി യൂണിവേഴ്സിറ്റി
മാന്‍സി ശര്‍മ, ഡെല്‍ഹി
മസീന്‍ ഖാന്‍, ഫാറോസ് മീഡിയ & പബ്ലിഷിങ്
മീന ഗോപാല്‍, പ്രഫസര്‍, TISS, മുംബൈ
മിഹിര സൂദ്, അഭിഭാഷക
മോഹന്‍ റാവു
മൊഹമ്മദ് അസാം, എന്‍ട്രപ്രണര്‍, ഹൈദരാബാദ്
മോനിഷ ബെഹല്‍
മുനിസ ഖാന്‍, റിസര്‍ച്ചര്‍ കം ആക്റ്റിവിസ്റ്റ്, ഗാന്ധിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ്
നാഗമണി റാവു, പുണെ
നന്ദിനി റാവു, വിമന്‍സ് റൈറ്റ്സ് ആക്റ്റിവിസ്റ്റ്, ന്യൂ ഡെല്‍ഹി
നന്ദിനി സുന്ദര്‍, പ്രഫസര്‍, ഡിപ്പാര്‍ട്മെന്‍റ് ഓഫ് സോഷ്യോളജി
നവൈദ് ഹമീദ്, പ്രസിഡന്‍റ്, ഓള്‍ ഇന്ത്യ മുസ്ലീം മജ്ലിസ് ഇ മുഷാവരത്
നീലാഞ്ജന മുഖിയ, ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ്
നീരജ് മാലിക്
നിവേദിത മേനോന്‍
ഒവൈസ് സുല്‍ത്താന്‍ ഖാന്‍, ANHAD
പ്രീത നായര്‍, ജേര്‍ണലിസ്റ്റ്, IANS
പ്രൊഫ. രൂപ് രേഖ വര്‍മ്മ, ലഖ്നൌ
രാഹുല്‍ റോയ്
രജ്നി അറോറ, സോഷ്യല്‍ ആക്റ്റിവിസ്റ്റ്
രവി നായര്‍, സൌത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെന്‍റേഷന്‍ സെന്‍റര്‍
രൂപ് രേഖ വര്‍മ്മ (സാഝി ദുനിയ)
റുഡോള്‍ഫ് സി. ഹെറേഡിയ, ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ട്
സാബ ദിവാന്‍
ഷബ്നം ഹാഷ്മി, സോഷ്യല്‍ ആക്റ്റിവിസ്റ്റ് ANHAD
ശശാങ്ക് കേല, റൈറ്റര്‍, ചെന്നൈ
ഷെഹല റാഷിദ് ഷോറ, JNU
ശുദ്ധബ്രത സെന്‍ഗുപ്ത, ആര്‍ട്ടിസ്റ്റ്, RAQS മീഡിയ കളക്റ്റീവ്, ഡെല്‍ഹി
സുധീര്‍ പട്നായിക്
സുജാത പട്ടേല്‍, പ്രസിഡന്‍റ്, ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി (2016-17)
സുഖിരത്ത് ആനന്ദ്, പബ്ലിഷര്‍, പഞ്ചാബ്
സുകുമാര്‍ മുരളീധരന്‍, ജേര്‍ണലിസ്റ്റ്
സുരഞ്ജന്‍ സിന്‍ഹ, സോഷ്യോളജിസ്റ്റ്
തപന്‍ ബോസ്, ഡോക്യുമെന്‍ററി ഫിലിം മേക്കര്‍
ടീസ്റ്റ സെറ്റല്‍വാദ്
തോമസ് പള്ളിത്താനം
ഉമ ചക്രവര്‍ത്തി
വഹീദ നൈനാര്‍
വാണി സുബ്രമണ്യന്‍, സഹേലി
വിദ്യ ഭൂഷണ്‍ റാവത്ത്, സോഷ്യല്‍ ആക്റ്റിവിസ്റ്റ്
വിനീത് തിവാരി, റൈറ്റര്‍, PWA
വിര്‍ജീനിയ സല്‍ദാന്‍ഹ
വൃന്ദ ഗ്രോവര്‍, അഭിഭാഷക
സോയാ ഹാസന്‍, പ്രൊഫ. എമരിറ്റസ്, JNU 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍