UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാറിന്റെ മറ്റൊരു നുണകൂടി പൊളിയുന്നു; പശു വിശുദ്ധമൃഗമാണെന്ന് എആര്‍ റഹ്മാന്‍ പറഞ്ഞിട്ടില്ല

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ കണ്ടെത്തുന്ന ഹൊവാക്‌സ് സ്ലേയര്‍ ആണ് ഇത് വ്യാജപ്രചരണമാണെന്ന് കണ്ടെത്തിയത്‌

വിവാദമായ പശു-ബീഫ് വിഷയത്തില്‍ വിഖ്യാത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്റേതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണം നുണയാണെന്ന് തെളിഞ്ഞു. താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നെന്നുമാണ് റഹ്മാന്റേതായി സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശം.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ താന്‍ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിലുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ കണ്ടെത്തുന്ന ഹൊവാക്‌സ് സ്ലേയര്‍ ഈ പ്രചരണം നുണയാണെന്ന് കണ്ടെത്തുകയായിരുന്നു. ‘ഞാന്‍ ബീഫ് കഴിക്കില്ല. പശു ജീവിതത്തിന്റെ വിശുദ്ധിയുടെ ചിഹ്നമാണ്. പശുക്കളെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തും. അതുകൊണ്ട് നമ്മള്‍ അത് അവസാനിപ്പിക്കണം. കന്നുകാലി കശാപ്പ് നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്നതായിരുന്നു വ്യാജസന്ദേശം.

അതേസമയം പ്രമുഖ വെബ്‌സൈറ്റായ സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നുവെന്നും എപ്പോഴും ആത്മീയ ചായ്‌വുണ്ടായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം മറ്റ് വാചകങ്ങള്‍ തിരുകിക്കയറ്റിയാണ് വ്യാജപ്രചരണം നടത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍