UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിവേദിത മേനോനെയും ഗൗഹര്‍ റാസ ഖാനെയും പിന്തുണച്ച് പ്രമുഖര്‍

Avatar

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്നാലെ ജെ എന്‍ യു അധ്യാപികയും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ നിവേദിത മേനോനെയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനും കവിയും ചലച്ചിത്രനിര്‍മ്മാതാവുമായ ഗൗഹര്‍ റാസ ഖാനെയും ദേശദ്രോഹികളായി മുദ്രകുത്താന്‍ സീ ന്യൂസും ഐബിഎന്‍ സെവനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രമുഖര്‍ രംഗത്ത്. 

പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

സീ ന്യൂസും ഐബിഎന്‍ സെവനും പ്രഫ. നിവേദിത മേനോനും സീ ന്യൂസ് ഗൗഹര്‍ റാസയ്ക്കുമെതിരെ നടത്തുന്ന ന്യായീകരണമില്ലാത്ത ആക്രമണത്തെ ഞങ്ങള്‍ അസന്ദിഗ്ധമായി അപലപിക്കുന്നു.

പ്രഫ. മേനോന്‍ പ്രശസ്തയായ രാഷ്ട്രതന്ത്രജ്ഞയും എഴുത്തുകാരിയുമാണ്. അവരുടെ ജോലിയും ആത്മാര്‍ത്ഥതയും ലോകമെങ്ങും ബഹുമാനിക്കപ്പെടുന്നതാണ്. എഴുത്തിലൂടെയും പങ്കാളിത്തത്തിലൂടെയും വനിതാപ്രസ്ഥാനത്തിനും ലിംഗനീതിക്കും അവര്‍ നല്‍കിയിട്ടുള്ള സംഭാവന മഹത്വപൂര്‍ണമാണ്.

റാസ പേരെടുത്ത ശാസ്ത്രജ്ഞനും കവിയും ചലച്ചിത്രകാരനുമാണ്. സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നയാളുമാണ്.

അസാന്ദര്‍ഭികമായ ഒരു വിഡിയോ ക്ലിപ്പ് ഉപയോഗിച്ച് രണ്ടു ചാനലുകളും നടത്തുന്ന നിരുത്തരവാദപരവും അധാര്‍മ്മികവുമായ ആക്രമണം ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും അക്രമത്തിനു പ്രേരിപ്പിക്കുന്നതുമാണ്. മാധ്യമസൃഷ്ടി മാത്രമായ ഈ സങ്കുചിത ദേശീയവാദത്തെത്തുടര്‍ന്ന് പ്രഫ. മേനോനെതിരെ മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഈ ചാനലുകളുടെ അസ്വീകാര്യവും നിയമവിരുദ്ധവുമായ റിപ്പോര്‍ട്ടിംഗ് രീതിക്കെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ബ്രോഡ്കാസ്റ്റ് അസോസിയേഷനോടും അഭ്യര്‍ത്ഥിക്കുന്നു. പ്രഫ. മേനോനും റാസയ്ക്കുമെതിരെയുള്ള നിരന്തരവും അപമാനകരവുമായ ആക്രമണത്തിന് ഈ ചാനലുകള്‍ മാപ്പുപറയണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

നിവേദിത മേനോനും ഗൗഹര്‍ റാസയ്ക്കുമൊപ്പം,

Anjali Monteiro 
K.P. Jayasankar
Shilpa Phadke
Shohini Ghosh
Sabeena Gadihoke
Nandini Manjrekar
Tejaswini Niranjana
Janki Andharia
Meena Gopal
Rowena Robinson
Probal Dasgupta
Chayanika Shah
Vinod Pavarala
Aparna Rayaprol
Nasreen Fazalbhoy
Darryl D’Monte
Vivek Monteiro
Sujata Patel
Abhay Sardesai
Sameera Khan
Surabhi Sharma
Nina Sabnani
Alka Hingorani
Adwaita Bannerjee
Subasri Krishnan
Smriti Nevatia
Kritika Agarwal
Ajit Mahale
Shweta Radhakrishnan
Bhamini Lakshminarayan
Abir Dasgupta
Arpita Chakraborty
Nandan Saxena
Kavita Bahl
Shoba Ghosh
Prerna Gupta
Geeta Seshu
Aastha Tyagi
Maanvi
Freny Manecksha
Shweta Ghosh
Mukta Patil
Sriram Srinivasan
Bindhulakshmi P
Shilpi Gulati
Prerna Gupta
Monica Sakhrani
Ridhima Sharma
Faiz Ullah
Shivaji D. Sargar
Ajinkya Shenava
Baliram Gaikwad
Usha Raman
Anjali Gupta
Rukmini Sen
Prasheel Anand Banpur
Pranay Rupani
Abu Saleh
Anand Gautam
Parool Sharma
Iram Ghufran
Isha Pungaliya
Manasi Pinto
Smita Vanniyar
Ananya Gaur
Karuna D’Souza
Divya Cowasji
Nayantara Nayar
Vishal Langthasa
Chandan Gowda
Anuradha Banerji
Shubhra Dixit
Akash Basumatari
Rahed Razzak S.K.
Nikhil Titus
Ketaki Chowkhani
Romit Chowdhury
Sanchita Dasgupta
Rimmy Shah
J. Devika
Shilpa Ranade
Noopur Desai
Avadhoot Khanolkar
Ranu Tomar
Meghna Bohidar
Sanober Keshwaar
Sheela Prasad
Charu Gargi

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍