UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീസുരക്ഷയൊക്കെ അവിടെ നില്‍ക്കട്ടെ; ആദ്യം വേണ്ടത് പ്രതിമയാണെല്ലോ!

Avatar

ആഡം ടെയിലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കമ്മി കുറയ്ക്കുകയും വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ഉതകുകയും ചെയ്യുന്ന നടപടികള്‍ അടങ്ങുന്ന വാര്‍ഷിക ബജറ്റാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ പദ്ധതിക്ക് പ്രതികൂലം എന്ന് പലരും വിചാരിക്കുന്ന ഒരു തീരുമാനം ബജറ്റില്‍ ഉണ്ട്: 33 മില്യണ്‍ ഡോളറിന് (രണ്ട് ബില്യണ്‍ രൂപ) സമാനമായ തുക ഒരു പ്രതിമ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നു. അതൊരു മണ്ടന്‍ തീരുമാനം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ആവില്ല. അത്ഭുതാവഹം എന്ന് പറയട്ടെ ഇതുകൊണ്ട് മാത്രം ആ പ്രതിമയുടെ പണി തീരില്ല: ആ പ്രതിമയുടെ നിര്‍മാണത്തിനുള്ള യഥാര്‍ത്ഥ അടങ്കല്‍ തുക 451 മില്യണ്‍ ഡോളറാണെന്ന് സ്‌ക്രോള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്ര ഭീമമായ തുക കൊണ്ട് എന്ത് തരം പ്രതിമയാണ് നിര്‍മിക്കാന്‍ പോകുന്നത്? കാര്യങ്ങളെല്ലാം വിചാരിച്ചത് പോലെ നീങ്ങുകയാണെങ്കില്‍ 600 അടി പൊക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രതിമയോടനുബന്ധിച്ച് മ്യൂസിയം, ഗവേഷണ കേന്ദ്രം എന്തിന് അണ്ടര്‍ വാട്ടര്‍ അക്വേറിയം വരെയുണ്ട്. ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കളില്‍ ഒരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മാരകമായിട്ടാണ് ഈ പദ്ധതി നിര്‍മിക്കുന്നത്. ‘ഐക്യത്തിന്റെ പ്രതിമ’ എന്നും ‘ചരിത്രത്തെ (ഇന്ത്യയുടെ) അനശ്വരമാക്കാനുള്ള അവസരം എന്നും പദ്ധതി വിശേഷിപ്പിക്കപ്പെടുന്നു.

ഏതായാലും ഇത് അത്ര നിസാരമായ കാര്യമല്ല. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുറാത്ത് മുഖ്യമന്ത്രിയായിരുന്ന 2010ലാണ് ഈ പ്രതിമയുടെ നിര്‍മാണത്തിന് ആദ്യം പദ്ധതിയിട്ടത്. നര്‍മദാ അണക്കെട്ടിന് എതിരെയുള്ള ഒരു ദ്വീപിലാണ് പ്രതിമ നിര്‍മിക്കുന്നത്. സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഇരട്ടിയും റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്റെ റിഡീമര്‍ സ്റ്റാച്ച്യുവിനെക്കാള്‍ അഞ്ചു മടങ്ങും വലിപ്പവുമുണ്ടാവും പുതിയ പ്രതിമയ്ക്ക്. ഇതിനെ കുറിച്ച് നരേന്ദ്ര മോദിയുടെ വിശദീകരണം ഇങ്ങനെ: ‘പ്രതിമയുടെ ഉയരം കൂടുന്നതിനനുസരിച്ച് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിക്കും.’

തീര്‍ച്ചയായും ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം ഉള്ളയാളാണ് സര്‍ദാര്‍ പട്ടേല്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗുജറാത്തില്‍ നിന്നുള്ള ഈ നേതാവാണ് പിന്നീട് നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഇപ്പോള്‍ കാണുന്ന ഇന്ത്യയ്ക്ക് രൂപം നല്‍കിയത്. കടുത്ത നിലപാടുകള്‍ക്ക് പ്രശസ്തനായിരുന്നു അദ്ദേഹം ‘ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍’ എന്നറിയപ്പെട്ടു. നിര്‍ദ്ദിഷ്ട പ്രതിമയില്‍ ഈ സ്വഭാവസവിശേഷത പുനസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്: പദ്ധതിക്കായി ഉപേക്ഷിക്കപ്പെട്ട ലോഹവസ്തുക്കള്‍ ശേഖരിക്കാന്‍ ഗുജറാത്തിലെ ദരിദ്രരോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി ഇങ്ങനെ 5000 ടണ്‍ ഉരുക്ക് ശേഖരിക്കാന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ (നിര്‍ഭാഗ്യവശാല്‍, ശേഖരിക്കപ്പെട്ട ഉരുക്കില്‍ നല്ലൊരളവും താഴ്ന്ന ഗുണനിലവാരം ഉള്ളതായതിനാല്‍ പദ്ധതിക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല).

പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതിമ നിര്‍മാണത്തിലെ പ്രധാന സവിശേഷതയാണ്. പദ്ധതിയുടെ താഴെ തട്ടിലെ പ്രചാരണത്തിനായി മോദി കഠിനശ്രമം നടത്തിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതു വഴി സ്വകാര്യ നിക്ഷേപങ്ങളും പൊതു സംഭാവനകളും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. അങ്ങനെ സര്‍ക്കാരിന്റെ നിക്ഷേപം പരമാവധി കുറയ്ക്കാമെന്നും. 

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതിമയ്ക്കായി ചിലവഴിക്കുന്ന രണ്ട് ബില്യണ്‍ രൂപ വളരെ ചെറുതാണെന്ന് തോന്നാമെങ്കിലും, ആ തുക മറ്റ് സാര്‍ത്ഥകമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്ന് കരുതുന്നവരാണ് ഇന്ത്യയില്‍ ഭൂരിപക്ഷവും: ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്കും (1.5 ബില്യണ്‍ രൂപ/25 മില്യണ്‍ ഡോളര്‍) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും (ഒരു ബില്യണ്‍ രൂപ/1.6 മില്യണ്‍ ഡോളര്‍) വകയിരുത്തിയിരിക്കുന്നതിനേക്കാള്‍ അധികം തുക പ്രതിമ നിര്‍മാണത്തിന് നീക്കി വച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് ചൂണ്ടിക്കാട്ടിയത് ഇവിടെ പ്രസക്തമാണ്.

മറ്റ് ചില വകയിരുത്തലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമയ്ക്കുള്ള തുക തീര്‍ച്ചയായും ചെറുതാണ്. ഉദാഹരണത്തിന്, ഇന്ത്യയുടെ കുപ്രസിദ്ധമായ രീതിയില്‍ ചിലവ് കുറഞ്ഞ ബഹിരാകാശ പരിപാടികള്‍ക്കുള്ള ബജറ്റ് തുക 60 ബില്യണ്‍ രൂപയായി ഉയര്‍ന്ന് കഴിഞ്ഞു. പക്ഷെ ഇന്ത്യയുടെ ബഹിരാകാശ പരിപാടിയെ ദേശാഭിമാനത്തിന്റെ മുദ്രയായി പലരും കരുതുമ്പോള്‍, ഏകത്വ പ്രതിമയുടെ നിര്‍മാണം മോദിയുടേയും അദ്ദേഹം നയിക്കുന്ന ഹിന്ദു ദേശീയവാദ പാര്‍ട്ടിയായ ബിജെപിയുടേയും സ്വകാര്യ പദ്ധതിയായി മാത്രമാണ് ഭൂരിപക്ഷവും വീക്ഷിക്കുന്നത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നെങ്കിലും സര്‍ദാര്‍ പട്ടേലിന്റെ പാരമ്പര്യത്തെ അവര്‍ തള്ളിക്കളഞ്ഞതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ സ്വീകാര്യമായ നെഹ്രു-ഗാന്ധി അച്ചുതണ്ടായിരുന്നു അവര്‍ക്ക് പഥ്യം. ഈ അവസരം മുതലെടുത്ത് കോണ്‍ഗ്രസിന്റെ പ്രധാന ശത്രുവായ ബിജെപി, പട്ടേലിനെ ഹിന്ദു ദേശീയതയുടെ വക്താവായി ഉയര്‍ത്തിക്കാട്ടുകയും അദ്ദേഹത്തെ തങ്ങളുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബിജെപിയെ ബന്ധപ്പെടുത്താനും ഇന്ത്യയുടെ അടുത്ത ഉരുക്ക് മനുഷ്യനായി സ്വയം അവരോധിതനാവാനും മോദി നടത്തുന്ന ഒരു വൃഥാ വ്യായാമമായി പ്രതിമ നിര്‍മാണത്തെ കാണുന്നവരുണ്ട്. എന്നാല്‍ പട്ടേലിന് ഒരിക്കലും അര്‍ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ലെന്നും പ്രതിമ നിര്‍മാണം ഇതിനൊരു പരിഹാരം ആകുമെന്നും വാദിക്കുന്നവരും ഉണ്ട്. ‘പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആകാത്തതില്‍ ഓരോ ഇന്ത്യക്കാരനും നിരാശയുണ്ട്,’ കഴിഞ്ഞ വര്‍ഷം നടന്ന ഒരു പൊതുയോഗത്തില്‍ മോദി തന്റെ നെഹ്രു-ഗാന്ധി കുടുംബ എതിരാളികളെ ഓര്‍മ്മിപ്പിച്ചു. ‘അദ്ദേഹം ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ രാജ്യത്തിന്റെ മുഖവും വിധിയും മൊത്തത്തില്‍ വ്യത്യസ്തമാകുമായിരുന്നു.’

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒന്നിന്റെ നിര്‍മാണമാണ് പ്രതിമ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം, നിര്‍മാണത്തിന്റെ പിന്നാമ്പുറ കഥകള്‍ ജനം മറക്കുകയും ചെയ്യും. റിയോയിലെ റിഡീമര്‍ പ്രതിമയെ നോക്കി അതിന്റെ നിര്‍മാണത്തിന് ചിലവായ തുകയെ കുറിച്ച് ഇന്നാരെങ്കിലും വ്യാകുലപ്പെടും എന്ന് കരുതാനാവില്ല. എന്നാല്‍ ഇത് തീര്‍ത്തും അപകടരഹിതമാണെന്ന് പറയാനും സാധിക്കില്ല. ചില പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ചിലവഴിച്ച പണത്തിന്റെ കണക്ക് കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചും: 27 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് സെനഗലില്‍ നിര്‍മിച്ച ആഫ്രിക്കന്‍ നവോഥാന പ്രതിമ ഉദാഹരണം. 

കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നേറിയാലും ലോകത്തെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണം ഏകത്വ പ്രതിമയ്ക്ക് അധികകാലം നിലനിറുത്താനാവില്ല എന്നതാണ് വ്യസനകരം: ഹിന്ദു രാജാവായിരുന്ന ശിവജിയുടെ പ്രതിമ മുംബെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. നിര്‍ദ്ദിഷ്ട പ്രതിമയുടെ ഉയരം 620 അടിയാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍