UPDATES

കായികം

സുഹൃത്തിന്റെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്ത് സ്റ്റീവ് വോ

സുഹൃത്തിന്റെ അവസാനത്തെ ആഗ്രഹമാണു സ്റ്റീവ് വോ പൂര്‍ത്തികരിച്ചത്

ഓസ്‌ട്രേലിയന്‍ ടീം പര്യടനത്തിനായി ഇന്ത്യയില്‍ ഉള്ളപ്പോള്‍ അവരുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഇവിടെ എത്തിയതിന് പ്രത്യേകം കാരണങ്ങളൊന്നും ആരും തേടില്ല. അല്ലെങ്കില്‍ തന്നെ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സ്റ്റീവ് വോ ഇന്ത്യയിലേക്ക് അതിനുശേഷവും അടിക്കിടി വരാറുണ്ട്. സ്റ്റീവോ വോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പല സന്നദ്ധ പ്രവര്‍ത്തനങ്ങളും അദ്ദേഹം ഇന്ത്യയില്‍ നടത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്റ്റീവ് ഇന്ത്യയില്‍ വന്നതിനു പിന്നില്‍ ഇതൊന്നും അല്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണു സ്റ്റീവ് ഇന്ത്യയില്‍ എത്തിയത്. വരാണസിയിലായിരുന്നു അദ്ദേഹം എത്തിയത്. പുണ്യനഗരമായി കരുതപ്പെടുന്ന വരാണസിയില്‍ ഈ മുന്‍ ഓസ്‌ട്രേലിയന്‍ താരം എത്തിയത് തന്റെ സുഹൃത്ത് ബ്രയാന്റെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ വേണ്ടിയായിരുന്നു.സിഡ്‌നി സ്വദേശിയായ ബ്രയാന്‍ വളരെ ബുദ്ധിമുട്ടേറിയ ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബം ഇല്ലായിരുന്നുവെന്നും സ്റ്റീവോ പറയുന്നു. മരിക്കുന്നതിനു മുമ്പുള്ള ബ്രയാന്റെ ആഗ്രഹമായിരുന്നു തന്റെ മൃതദേഹം ചാരമാക്കി അതു ഗംഗയില്‍ നിമജ്ജനം ചെയ്യണമെന്ന്. അവനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുപക്ഷേ അവന്റെ ആത്മാവും ഇപ്പോള്‍ ഏറെ ആഹ്ലാദിക്കുന്നുണ്ടാവും; ഇന്ത്യ ടുഡേയോട് സംസാരിക്കുമ്പോള്‍ സറ്റീവ് വോ പറഞ്ഞു.
വരാണസിയില്‍ വരാന്‍ കഴിഞ്ഞതു ജീവിതത്തില്‍ കിട്ടിയ വലിയൊരു അവസരമാണെന്നും ഇവിടെ സന്ദര്‍ശിക്കണമെന്നതു മനസിലെ ആഗ്രഹമായിരുന്നുവെന്നും സ്റ്റീവ് പറഞ്ഞു. ആത്മീയമായ അനുഭവമാണ് കിട്ടിയത്. ബ്രയാന്റെ ചിതാഭസ്മം ഇവിടെ നിമജ്ജനം ചെയ്യാന്‍ സാധിച്ചത് ഭാഗമായി കരുതുന്നു. അതില്‍ എനിക്കു സംതൃപ്തി ഉണ്ട്; സ്റ്റീവ് പറഞ്ഞു.

ഫോട്ടോ കടപ്പാട്- പിടിഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍