UPDATES

എഡിറ്റര്‍

മനുഷ്യന്‍ ഇപ്പോഴുള്ളത് ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ്; സ്റ്റീഫന്‍ ഹോക്കിംഗ്

Avatar

ബ്രിക്‌സിറ്റും ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങള്‍ക്ക് തങ്ങളുടെ നേതാക്കളില്‍ ഉള്ള അവിശ്വാസത്തിന്റെ പ്രതിഫലനമാകാം. പക്ഷെ, മനുഷ്യരാശിയുടെ വികസനത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നമ്മള്‍ ജീവിക്കുന്ന ഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യങ്ങള്‍ നമ്മള്‍ വികസിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിനെ രക്ഷിക്കാനുള്ള ശേഷി വികസിപ്പിക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഒരു പക്ഷെ ഒരു നൂറു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ മറ്റ് ഗ്രഹങ്ങളിലേക്ക് കുടിയേറിയേക്കാം. പക്ഷെ ഇപ്പാള്‍ നമുക്ക് ഒരു ഭൂമിയേ ഉള്ളു. അതിനെ സംരക്ഷിക്കാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തികേണ്ടിയിരിക്കുന്നു. 

അതിന് നമ്മള്‍ രാജ്യങ്ങള്‍ക്കകത്തും തമ്മിലുമുള്ള മതിലുകള്‍ ഇടിച്ചു നിരത്തേണ്ടിയിരിക്കുന്നു. അത് സംഭവിക്കണമെങ്കില്‍, തങ്ങള്‍ തോറ്റുപോയി എന്നും മറ്റുള്ളവരെ തോല്‍പിച്ചുകൊണ്ടിരിക്കുകയാണെന്നും ലോക നേതാക്കള്‍ തിരിച്ചറിയണം. വിഭവങ്ങള്‍ ചുരുക്കം ചില കരങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പങ്കുവെക്കാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു. 

തൊഴിലുകള്‍ മാത്രമല്ല വ്യവസായങ്ങള്‍ തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, പുതുലോകത്തിനായി ജനങ്ങളെ പുനര്‍പരിശീലിപ്പിക്കുകയും അവരെ സാമ്പത്തികമായി പിന്തുണയ്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സമൂഹങ്ങള്‍ക്കും സമ്പദ്ഘടനകള്‍ക്കും നിലവിലെ നിരക്കിലുള്ള കുടിയേറ്റം താങ്ങാന്‍ സാധിക്കാത്തിടത്തോളം ആഗോള വികസനത്തിന് നാം വലിയ പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് സ്വന്തം മണ്ണില്‍ നിന്ന് ഭാവി കെട്ടിപ്പടുക്കാനുള്ള ധൈര്യം ലഭിക്കു. 

നമുക്കിത് ചെയ്യാന്‍ കഴിയും. കാരണം മനുഷ്യവര്‍ഗ്ഗത്തെ കുറിച്ച് എനിക്ക് വല്ലാത്ത ശുഭാപ്തി വിശ്വാസമാണുള്ളത്. പക്ഷെ അതിന്, കഴിഞ്ഞ കാലങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലണ്ടന്‍ മുതല്‍ ഹാര്‍വാര്‍ഡ് വരെയുള്ള, കേംബ്രിഡ്ജ് മുതല്‍ ഹോളിവുഡ് വരെയുള്ള വരേണ്യര്‍ തയ്യാറാവണം. മറ്റെല്ലാത്തിനും ഉപരിയായി ഒരു കുമ്പിള്‍ വിനയം അഭ്യസിക്കാന്‍ അവര്‍ തയ്യാറാവണം. സ്റ്റീഫന്‍ ഹോക്കിംഗ് എഴുതുന്നത്. വിശദമായി വായിക്കാന്‍; https://goo.gl/A28uZM

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍