UPDATES

ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള പദ്ധതി ആരംഭിച്ചു

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം  കണ്ടെത്താനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി. വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആണിതിന് തുടക്കമിട്ടിരിക്കുന്നത്. സിലിക്കന്‍ വാലി ടെക്നോളജി ഇന്‍വെസ്റ്ററും ഭൗതികശാസ്ത്രജ്ഞനുമായ  യൂറി മില്‍നരുടെ പങ്കാളിത്വത്തോടെയാണ് ഹോക്കിംഗ് ഈ പുതിയ ഗവേഷണ ദൗത്യത്തിനു തുടക്കമിട്ടിരിക്കുന്നത്. 100 മില്ല്യന്‍ ഡോളര്‍ ആണ് പദ്ധതിയുടെ ചെലവിനായി മാറ്റിവച്ചിരിക്കുന്നത്. ക്ഷീരപഥത്തിനു സമീപത്തുള്ള ഒരു ലക്ഷം നക്ഷത്രങ്ങളില്‍ ഗവേഷകസംഘം സര്‍വ്വേ  നടത്തും. മനുഷ്യരാശിയെയും ഭൂമിയും പ്രതിനിധീകരിച്ചു കൊണ്ട് മറ്റു ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അയക്കാനുള്ള സന്ദേശങ്ങള്‍ അയക്കാന്‍ ലോകമൊട്ടാകെയുള്ള സാധാരണക്കാര്‍ക്കും പദ്ധതി അവസരം ഒരുക്കുന്നു. അനുയോജ്യമായ സന്ദേശം തയ്യാറാക്കുന്നവര്‍ക്കായി പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വരും മാസങ്ങളില്‍ ലഭ്യമായിത്തുടങ്ങും 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍