UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അസഹിഷ്ണുത’ വിരോധം തീരുന്നില്ല; ഷാരുഖിന്റെ കാറിനു നേരെ കല്ലേറും

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാറിന് നേരെ കല്ലേറ്. അഹമ്മദാബാദില്‍ വച്ച് ഇന്ന് രാവിലെ ജയ് ശ്രീറാം എന്ന മുദ്രാവാക്യവുമായി എത്തിയ ഒരു സംഘമാണ് കാറിനുനേരെ കല്ലേറു നടത്തിയത്. സംഭവ സമയത്ത് ഷാരൂഖ് കാറില്‍ ഉണ്ടായിരുന്നില്ല.

1980 കളിലെ ഗുജറാത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന റയീസ് എന്ന പുതിയ ചിത്രമായ റയീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഷാരുഖ് ഇപ്പോള്‍ അഹമ്മദാബാദിലുളളത്. നേരത്തെ റയീസിന്റെ ചിത്രീകരണം ഗുജറാത്തില്‍ അനുവദിക്കില്ലെന്ന പ്രതിഷേധവുമായി വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിത്രീകരണം തുടരാന്‍ അനുമതി നല്‍കിയാല്‍ ഷൂട്ടിംഗ് സ്ഥലത്തെത്തി പ്രതിഷേധിക്കുമെന്ന് വിശ്വഹിന്ദു പരിഷത് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഷാരുഖിന്റെ മുന്‍ ചിത്രമായ ദില്‍വാലെയും ഗുജറാത്തില്‍ നിരോധിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ഒറ്റ അഭിപ്രായത്തിലൂടെയാണ് ഹിന്ദു സംഘടനകളുടെ കടുത്ത വിരോധത്തിനു ഈ ബോളിവുഡ് താരം പാത്രമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍