UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊടുംക്രിമിനലായ ശശികലയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ജെല്ലിക്കെട്ടിന് സമാനമായ പ്രക്ഷോഭം വേണമെന്ന് രഞ്ജിനി

ഒരു വ്യക്തി നേതാവാകണമെങ്കില്‍ യോഗ്യതയും മുന്‍പരിചയവുമൊക്കെ വേണം

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്നും ജയലളിതയുടെ മറ്റ് വേലക്കാരെക്കാളും എന്ത് പ്രത്യേകതയാണ് അവര്‍ക്കുള്ളതെന്നും നടി രഞ്ജിനി. ശശികലയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ജെല്ലിക്കെട്ടിന് സമാനമായ സമരവുമായി യുവാക്കള്‍ മുന്നോട്ട് വരണമെന്നും അവര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ശശികല മുഖ്യമന്ത്രിയാകുന്നതിനെ തമിഴ് മക്കള്‍ എതിര്‍ക്കണമെന്നും എഐഎഡിഎംകെയെ രക്ഷിക്കണമെന്നുമാണ് രഞ്ജിനി ആവശ്യപ്പെടുന്നത്. തമിഴ്മക്കള്‍ വെറും മന്ദബുദ്ധികളാണെന്നാണ് മന്നാര്‍ഗുഡി മാഫിയയുടെ ധാരണയെന്നും തമിഴ്മക്കള്‍ സംഘടിച്ച് അതിനെ എതിര്‍ക്കണമെന്നും രഞ്ജിനി പറയുന്നു.

ഒരു വ്യക്തി നേതാവാകണമെങ്കില്‍ യോഗ്യതയും മുന്‍പരിചയവുമൊക്കെ വേണം. അവസാന നാളുകളില്‍ അമ്മയെ ശശികല ജനങ്ങളില്‍ നിന്നും അകറ്റിയത് എന്തിനാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുറെ ക്രിമിനലുകള്‍ ഉള്‍പ്പെട്ട ഈ സംഘത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെട്ട് പുറത്താക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍