UPDATES

എഡിറ്റര്‍

അവര്‍ പ്രചരിപ്പിച്ചു താന്‍ വിദേശികള്‍, പുരുഷന്മാര്‍, സഹനടികള്‍ എന്നിവരോടൊപ്പം കിടക്ക പങ്കിടാറുണ്ടെന്ന്: ഷാരൂഖ് ഖാൻ

ഒരു ദിവസം 30 കാപ്പിയെങ്കിലും കുടിക്കും, വെള്ളം കുടിക്കില്ല, ഭക്ഷണം കഴിക്കാൻ മറന്നു പോവാറാണ് പതിവ്, നൂറു സിഗരറ്റ് വലിക്കും എന്നിട്ടും തന്റെ സിക്സ് പായ്ക്ക് ശരീരം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു ഷാരുഖ് .
20 വർഷം വിജയകരമായി തുടരുന്ന അഭിനയ ജീവിതമാണ് ഷാരുഖ് ഖാനെ ബോളിവുഡിലെ കീരീടം വെക്കാത്ത രാജാവാക്കിയത്. എന്നാൽ പ്രശസ്തിയുടെ മറു വശമാണ് ദുഷ്പ്രചരണങ്ങളും അപവാദകഥകളും.

“താൻ മറ്റു പുരുഷൻമാരുടെയും വിദേശികളുടെയും സഹനടിമാരുടെയും കൂടെ ശയിക്കുന്നുണ്ടെന്നു വരെ കഥകൾ പ്രചരിച്ചു. ഇതൊന്നും ഗൗരിയുടെ വിശ്വാസത്തെ തകർക്കാനുള്ള കരണങ്ങളായില്ല. കാരണം അവൾക്കറിയാം എനിക്കെന്റെ ജോലി അല്ലാതെ മറ്റൊന്നും ചെയ്യാൻ സമയം ഇല്ലെന്ന കാര്യം. മക്കളുടെ കാര്യത്തിൽ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത് . എന്നാൽ ഇരുവരുടെയും സ്വഭാവം ഒരിക്കലും മാറ്റാൻ താങ്കൾ ശ്രമിച്ചിട്ടില്ല”, ഷാരുഖ് പറയുന്നു.

ലോകത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും സൗന്ദര്യവും ബുദ്ധിയുമുള്ള സൃഷ്ടികളാണ് സ്ത്രീകൾ എന്നും അദ്ദേഹം പറയുന്നുണ്ട്.

തുടർന്ന് വായിക്കാൻ; https://goo.gl/ev4ZGr

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍