UPDATES

കാശ്മീര്‍ പ്രക്ഷോഭം: പിഡിപി എംപി താരീഖ് ഹാമീദ് ഖറാ ലോകസഭാ അംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു

അഴിമുഖം പ്രതിനിധി

രണ്ടുമാസമായി കാശ്മീരില്‍ തുടരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചും ബിജെപിയുമായുള്ള കൂട്ടുക്കെട്ടില്‍ മനം മടുത്തും പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) എംപി താരീഖ് ഹാമീദ് ഖറാ ലോകസഭാ അംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. പാര്‍ട്ടിയുടെ സ്ഥാപക നേതാവുംകൂടിയായ താരിഖ് ഹമീദിന്റെ രാജി കാശ്മീര്‍ പ്രക്ഷോഭങ്ങളില്‍ പ്രതിസന്ധിയിലായ പിഡിപിക്ക് കനത്ത തിരിച്ചടിയാവും.

‘പിഡിപിയുടെ ബിജെപിയുമായുള്ള കൂട്ടുക്കെട്ട് എന്നെ ശ്വാസംമുട്ടിക്കുകയായിരുന്നു. എന്റെ മനസാക്ഷിക്കനുസരിച്ച് ഇനി തുടരുവാന്‍ വയ്യ. ബിജെപിയുടെ മുന്നില്‍ സര്‍ക്കാറിന്റെ പരിപൂര്‍ണ കീഴടങ്ങലിലും കൂടി പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ എന്റെ പ്രാഥമിക അംഗത്വവും ലോകസഭാ അംഗത്വവും രാജിവയ്ക്കുകയാണ്.’ താരീഖ് ഹാമീദ് മാധ്യമങ്ങളോട് പറഞ്ഞു. 

പിഡിപിയുടെ സ്ഥാനര്‍ത്ഥിയായി ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 2014ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ അംഗത്വം രാജിവെച്ച കത്ത് ഇന്ന് സ്പീക്കര്‍ സുമിത്ര മഹാജന്റെ ഓഫീസിലത്തെിക്കുമെന്നും അതിനു ശേഷം മുന്നോട്ടുള്ള പരിപാടികള്‍ തീരുമാനിക്കുമന്ന് താരിഖ് ഹമീദ് അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍