UPDATES

തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ മേനക ഗാന്ധിക്ക് മനസ്സിലാവില്ല: മന്ത്രി കെ ടി ജലീല്‍

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ മേനക ഗാന്ധിക്ക് അറിയില്ലെന്നും അവര്‍ക്ക് ഡെല്‍ഹിയില്‍ നിന്നുകൊണ്ട് എന്തും പറയാമെന്നും മന്ത്രി കെ ടി ജലീല്‍.  തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മേനക ഗാന്ധിയുടെ അഭിപ്രായത്തോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് അറിയില്ല. കേന്ദ്രമന്ത്രിയുടെ പ്രസ്താവന പൂര്‍ണമായും കേട്ടിട്ടില്ല. അവര്‍ അങ്ങനെ പറയാനുണ്ടായ സാചഹര്യം എന്തെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തില്‍ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും കേന്ദ്രം ഭരിക്കുന്ന ബി ജെ പി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍