UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

ന്യൂസ് അപ്ഡേറ്റ്സ്

വരൂ, മന്ദിര്‍ വാലി ഗലി സന്ദര്‍ശിച്ചിട്ട് പോകൂ…

“ഇനി നിങ്ങള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ മന്ദിര്‍വാലി ഗലിയില്‍ തീര്‍ച്ചയായും പോവുക.”

യൂസഫ്‌ സരായി മാര്‍ക്കറ്റിനു പിറകിലായുള്ള നിശബ്ദമായ ഒരു തെരുവാണ് മന്ദിര്‍ വാലി ഗലി. യൂസഫ്‌ സരായി വളരെ തിരക്കുള്ള ഒരിടമാണ്. എന്നാല്‍ പുതിയ പ്രശസ്തമായ പളപളപ്പന്‍ യൂസഫ്‌ സരായുടെ പകിട്ടിനുള്ളില്‍ ഒരു സമയചക്രത്തില്‍ കുടുങ്ങിക്കിടക്കുന്നതുപോലെയാണ് മന്ദിര്‍വാലി ഗലി.

80 വര്‍ഷം പഴക്കമുള്ള ഒരു സനാതന ധര്‍മ്മ ശിവമന്ദിറാണ് ഇവിടെയുള്ളത്. ചുറ്റും മാര്‍വാഡി സമൂഹത്തിന്റെ കടകള്‍, ഹോട്ടലുകള്‍, പ്രഭാതഭക്ഷണ ശാലകള്‍, റെസ്റ്റോറന്റുകള്‍. ഗലിയിലെ ഏറ്റവും പ്രധാനകാര്യം ഭക്ഷണമാണ്. മിക്ക ഭക്ഷണശാലകളും വെജിറ്റേറിയനാണ്, പണത്തിനു മൂല്യമുണ്ട്, മിക്കവയും പുതിയതായി പൊളിച്ചു പണിതവയാണ്, വൃത്തിയും വെടിപ്പുമുണ്ട്‌. ചിലതു മാത്രമാണ് അപവാദം. മന്ദിര്‍വാലി ഗലിയിലുള്ള ഹോട്ടലുകളും താമസസ്ഥലങ്ങളുമാവാം ഭക്ഷണശാലകള്‍ ഇത്രയധികം ഇവിടെ ഉണ്ടാകാനുള്ള കാരണം.

എന്റെ ശ്രദ്ധ റെസ്റ്റോറന്റ് ഭക്ഷണത്തിലായിരുന്നില്ല, മന്ദിര്‍വാലി ഗലിയിലെ തെരുവു ഭക്ഷണത്തിലായിരുന്നു. ഗലിയിലെ ഏറ്റവും പ്രശസ്തമായ കട ബാലാജി പിട്ടി വാലയാണ്. പല തരം പക്കൊഡകളും മധുരപലഹാരങ്ങളും ഉച്ചഭക്ഷണവിഭവങ്ങളും ഇവിടെ ലഭിക്കും. മന്ദിറിന് നേരെ എതിരെയുള്ള ഈ കടയില്‍ മിക്കവാറും നല്ല തിരക്കാണ്. ഭാങ്ങും ഭാങ്ങ് ചേര്‍ത്ത പാനീയങ്ങളും പക്കോഡകളും വാങ്ങാന്‍കിട്ടുന്ന ഒരിടമായിരുന്നു പണ്ടു മന്ദിര്‍ വാലി ഗലി. ഇപ്പോള്‍ വര്‍ഷം മുഴുവനും അത് കിട്ടില്ല, ഹോളിക്കും മഹാശിവരാത്രിക്കും മാത്രം കിട്ടും. എനിക്ക് ഭാങ്ങ് അത്ര ഇഷ്ടമല്ല, എന്നാല്‍ അതിഷ്ടമുള്ളവര്‍ക്ക് ഡല്‍ഹിയില്‍ എവിടെ പോകണമെന്ന് ഇപ്പോള്‍ പിടികിട്ടിയല്ലോ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സെനോര്‍ ദാന്‍ സിങ്ങിന്‍റെ കചോരികളായിരുന്നു.

മുപ്പത്തഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ ഈ കടയില്‍ മികച്ച കചോരികള്‍ കിട്ടും. കനം കുറഞ്ഞത്, നന്നായി മൊരിഞ്ഞ, രുചികരമായത്. വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നത്ര നല്ലത്. “No one can eat just one” (ഒരെണ്ണം തിന്നു നിറുത്താന്‍ പറ്റാത്ത) ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇതിനെ പെടുത്താം.

കചോരിയുടെ കൂടെ ഒരു ആലൂ കറിയും കിട്ടും. മസാലയും കായവും ഒക്കെ ചേരുന്ന ഈ കറി കച്ചോരിയുടെ കൂടെ കിടിലനാണ്. ദാന്‍ സിങ്ങും മകന്‍ സഞ്ജയുമാണ് കട നടത്തുന്നത്. അവര്‍ നല്ല ബ്രെഡ്‌ പക്കോഡയും ജലേബിയും ഉണ്ടാക്കാറുണ്ട്. ബ്രെഡ്‌ പക്കോഡയുടെ കൂടെ സോന്ത് ചട്ണിയും ജിലേബിയുടെ കൂടെ മലായി പനീര്‍ ഉരുളക്കിഴങ്ങ് മിശ്രിതവും കിട്ടും. എല്ലാം അടിപൊളിയാണ്.

ദാന്‍ സിങ്ങിനു ഇവിടെ രണ്ടുകടകളുണ്ട്, ഒന്ന് മന്ദിറിനടുത്തും ഒന്ന് ഗലിയുടെ അറ്റത്തും.

ദാന്‍സിംഗിന്റെ രണ്ടാമത്തെ കടയുടെ അടുത്തുള്ള അതിഥി റെസ്റ്റോറന്റിലാണ് കടായി-വാല-പാല്‍ കിട്ടുന്നത്. ഇരുപത്തഞ്ചു വര്‍ഷം മുന്‍പാണ് ദിനേശ് ഗുപ്ത അതിഥി റെസ്റ്റോറന്റ് തുടങ്ങുന്നത്. ഇപ്പോള്‍ അതൊരു പലചരക്ക് കട പോലെയായി മാറിയെങ്കിലും കഥായ്-വാലാ-പാല്‍ ഇപ്പോഴും കിട്ടും. പശുവിന്‍പാലും എരുമപ്പാലും ചേര്‍ന്ന നേര്‍ത്ത മധുരമുള്ള ഒരു പ്രത്യേക മിശ്രിതമാണിത്.

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍