UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷേലിന്റെ വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. മൃതദേഹത്തിന്റെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ചിത്രം പ്രചരിക്കുന്നത്.

കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം. മിഷേലിന്റെ പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജ്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും അതിന്റെ കാരണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. മിഷേലിന്റെ ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന ക്രോണിന്റെ ഫോണില്‍ നിന്നും ഇതിനുള്ള തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിനിടെ മിഷേലിന്റെ ബാഗും ഫോണും കണ്ടെത്താന്‍ കൊച്ചി കായലില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചില എസ്എംഎസുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മാച്ച് കളഞ്ഞിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷ ക്രൈംബ്രാഞ്ചിനുണ്ടായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

മിഷേലിന്റെ അടുത്ത സുഹൃത്തുക്കള്‍ ആത്മഹത്യ സാധ്യത തള്ളിക്കളയുകയാണ്. അടുത്ത കൂട്ടുകാരില്‍ നിന്നുപോലും മറച്ചുവച്ച മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന എന്തെങ്കിലും രഹസ്യം ആത്മഹത്യയ്ക്ക് പിന്നിലുണ്ടോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍