UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെല്ലിക്കെട്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; കരട് ഉടന്‍

കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജെല്ലിക്കെട്ട് തടസം കൂടാതെ നടത്താന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം. അതിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് മാസത്തേക്ക് ഓഡിനന്‍സ് പാസാക്കി ഇന്ന് മുതല്‍ ജെല്ലിക്കെട്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രശ്‌നപരിഹാരം പോരെന്നും ഒരു കോടതിക്കും ചോദ്യം ചെയ്യാനാകാത്ത വിധത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് തമിഴ് ജനത ജെല്ലിക്കെട്ടിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇത്തവണ മധുരയിലെ ജെല്ലിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്.

ജെല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദി അളകനെല്ലൂരില്‍ നിന്നും ഡിണ്ടിഗല്‍ നത്തത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് മധുരയിലെ അളകനെല്ലൂരില്‍ മുഖ്യമന്ത്രി ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടുത്തെ ജെല്ലിക്കെട്ട് ഉപേക്ഷിക്കുകയായിരുന്നു. ഉദ്ഘാടനത്തിനായി മധുരയില്‍ എത്തിയപ്പോഴാണ് നിയമനിര്‍മ്മാണം നടത്തുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍