UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

7.8 തീവ്രതയുള്ള ഭൂചലനം  നേപ്പാളിലെ ജനനിബിഡമായ കാഠ്മണ്ഡു താഴ്വരയെ ആകെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. കഴിഞ്ഞ 80 വര്‍ഷത്തിനിടെ ഈ ചെറിയ ഹിമാലയന്‍ രാജ്യത്തിനെ ബാധിച്ച ഏറ്റവും മാരകമായ ഭൂചലനമായിരുന്നു ഇന്നലെ ഉണ്ടായത്. 1900 മുതല്‍ ലോകത്തെ ഞെട്ടിച്ച വന്‍ ഭൂചലനങ്ങള്‍ താഴെ കൊടുക്കുന്നു.

1960 മെയ്‌ 22– തെക്കന്‍ ചിലിയില്‍ ഉടലെടുത്ത 9.5 തീവ്രതയുള്ള ഭൂചലനത്തിന്‍റെ തുടര്‍ച്ചയായുണ്ടായ സുനാമിയില്‍  1716 ജീവനുകളാണ് പൊലിഞ്ഞത്.

1964  മാര്‍ച്ച്‌ 28– അലാസ്കയിലെ പ്രിന്‍സ് വില്ല്യം സൌണ്ടില്‍ ഉണ്ടായ 9.2 തീവ്രതയുള്ള ഭൂചലനവും ,തുടര്‍ന്നുണ്ടായ സുനാമിയും 131 ജീവനെടുത്തു. ഇതില്‍ സുനാമിയില്‍ മാത്രം 128 മരണം. 

2004 ഡിസംബര്‍ 26
– ഇന്തോനേഷ്യ പ്രഭവസ്ഥാനമായ 9.1 തീവ്രതയുള്ള ഭൂചലനം ഇന്ത്യന്‍ സമുദ്രത്തില്‍ ഭയാനകമായ സുനാമിക്ക് കാരണമായി. അന്നു പൊലിഞ്ഞത് 230, 000 ജീവനുകള്‍.

2011 മാര്‍ച്ച് 11-ജപ്പാന്റെ വടക്ക് കിഴക്കെ തീരത്തുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 18,000 പേരുടെ ജീവനെടുത്ത സുനാമി ഉണ്ടാവാന്‍ കാരണമായി.

1952 നവംബര്‍ 49.0 തീവ്രത രേഖപ്പെടുത്തിയ റഷ്യയിലെ  കിഴക്കന്‍ ഭാഗത്തെ കാംച്ചട്കയിലുണ്ടായ ഭൂചലനം ആളപായമുണ്ടാക്കിയില്ലെങ്കിലും ഹാവായി തീരത്ത് ഏകദേശം 9.1 മീറ്റര്‍(30 അടി) ഉയരമുള്ള ഭീമന്‍ തിരകള്‍ ഉണ്ടാക്കുകയുണ്ടായി.

2010 ഫെബ്രുവരി 27-524 പേരുടെ ജീവനെടുത്ത ചിലിയിലെ സുനാമി ,8.8 തീവ്രതയുള്ള ഒരു ഭൂചലനത്തിന്റ്റെ തുടര്‍ച്ചയായിരുന്നു.

1906 ജനുവരി 318.8 തീവ്രതയുള്ള ഭൂചലനം ഇക്വഡോര്‍ തീരത്ത് 500 പെരുടെ ജീവനപഹരിച്ച സുനാമിക്ക് കാരണമായി. 

1965 ഫെബ്രുവരി 4 –അലാസ്കയിലെ റാറ്റ് ദ്വീപില് ഉണ്ടായ 8.7 തീവ്രമായ ഭൂചലനം 11 മീറ്റര്‍ (35 അടി) ഉയരമുള്ള സുനാമി തിരകള്‍ ഉണ്ടാക്കി.

2005 മാര്‍ച്ച് 28-ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ ഉണ്ടായ 8.6 തീവ്രതയുള്ള ഭൂചലനത്തില്‍ ജീവന്‍ നഷ്ടപെട്ടത് 1300 ആളുകള്‍ക്കാണ്.

1950 ആഗസ്റ്റ്‌ 15-ടിബറ്റില്‍ നാശം വിതച്ച 8.6 തീവ്രമായ ഭൂചലനം 780 ജീവനെടുത്തു. 

2012 ഏപ്രില്‍ 11-ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ ഉണ്ടായ 8.6 തീവ്രത  രേഖപ്പെടുത്തിയ ഭൂകമ്പം രണ്ടു 24 രാജ്യങ്ങളെയാണ് സുനാമി ഭീതിയില്‍  മുള്‍മുനയില്‍ നിര്‍ത്തിയത്.

1957 മാര്‍ച്ച് 98.6 തീവ്രതയുള്ള അലാസ്കയിലെ  ആന്ദ്രിയനൂഫ് ദ്വീപില്‍ ഉത്ഭവിച്ച ഭൂചലനം 16 മീറ്റര്‍(52 അടി) ഉയരമുള്ള സുനാമി ഉണ്ടാവാന്‍ കാരണമായി.

2007 സെപ്റ്റംബര്‍ 12-ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഉണ്ടായ 8.5 തീവ്രതയുള്ള ഭൂചലനം 25 പേരുടെ ജീവനെടുത്തു. 

1938 ഫെബ്രുവരി 1 –ഇന്തോനേഷ്യയിലെ ബന്ദാ സമുദ്രത്തില്‍  റിക്ടര്‍ സ്കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂചലനം കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടാക്കിയില്ല.

1923 ഫെബ്രുവരി 3 -റഷ്യയിലെ കാംച്ട്കയുടെ കിഴക്ക് ഭാഗത്തുണ്ടായ 8.5 തീവ്രത രേഖപ്പെടുത്തിയ സുനാമിക്ക് കാരണമായി.

1922 നവംബര്‍ 11-ചിലി,അര്‍ജെന്റിന അതിര്‍ത്തിയില്‍ ഉണ്ടായ 8.5 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ചിലി തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കി.

1963 ഒക്ടോബര്‍ 13-കുറില്‍ ദ്വീപില്‍ ഉണ്ടായ  8.5 രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക് കാരണമായി.

(കടപ്പാട്: യു എസ് ജിയോഗ്രാഫിക്കല്‍ സര്‍വേ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍