UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ ‘ബ്രാ’ ഊരി പരിശോധിച്ചെന്ന് പരാതി

ഡ്രസ്‌കോഡിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധിച്ചതായായാണ്‌ പരാതി

നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ ഡ്രസ്‌കോഡിന്റെ പേരില്‍ ബ്രാ അഴിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂര്‍ സെന്ററില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അടിവസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധിച്ചതായി കൈരളി പീപ്പിള്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

പെണ്‍കുട്ടിയും അമ്മയും ചാനലിന് നല്‍കി അഭിമുഖത്തിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ ഞായറാഴ്ചയാണ് നടന്നത്. നീറ്റ് പരീക്ഷയ്ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

അപേക്ഷ ഫോമില്‍ ഡ്രസ് കോഡ് വേണമോയെന്ന് ചോദിച്ചിരുന്നെന്നും താന്‍ വേണ്ട എന്നാണ് വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി ചാനലിനോട് പറയുന്നു. എന്നാല്‍ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ ഡ്രസ് കോഡിന്റെ കാര്യങ്ങള്‍ പറഞ്ഞ് ഡ്രസ് മുഴുവന്‍ മാറ്റിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നും ബീപ്പ് ശബ്ദം വന്നപ്പോള്‍ തന്റെ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

പതിനെട്ട് പത്തൊമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് ഈ സ്‌കൂളില്‍ പരീക്ഷയെഴുതുന്നതെന്നും മകള്‍ പരീക്ഷ ഹാളിലേക്ക് പോയി ഉടന്‍ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ ചാനലിനോട് പറഞ്ഞു. അടിവസ്ത്രം കയ്യില്‍ ഊരിപ്പിടിച്ച അവസ്ഥയിലാണ് കുട്ടിയെത്തിയത്. അടിവസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘ബ്രാ’യാണെന്നും അമ്മ വ്യക്തമാക്കുന്നു. പരീക്ഷ ഹാളില്‍ ബ്രാ ധരിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് ഇവര്‍ ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍