UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്ലാഷ് മോബ്: തല്ലിയത് അമ്മയെന്നുള്ള പ്രചരണം തെറ്റ്- ഡിവൈഎഫ്ഐ നേതാവ്

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ പയ്യന്നുർ കോറോം എസ്‌ എൻ എഞ്ചിനീയറിംഗ് കോളേജ്  ടെക്നിക്കൽ ഫെസ്റ്റ് ഭൗമ 2016 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഫ്ലാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ ക്ഷുഭിതയായ സ്ത്രീ ചെകിടത്തടിയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തല്ലിയത് കുട്ടിയുടെ അമ്മ തന്നെയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമ്മ തല്ലിയതുകൊണ്ട് ഇതവരുടെ കുടുംബവിഷയമാണ്, ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഈയവസരത്തില്‍ തല്ലിയത് കുട്ടിയുടെ അമ്മയല്ല എന്ന്  സംഭവത്തിനു ദൃക്സാക്ഷിയായ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സരിന്‍ ശശി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സരിന്‍ ശശിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് രാവിലെ മുതൽ വരുന്ന ഫോൺ കോളുകളിൽ ഒട്ടുമിക്കതും ഈ ചോദ്യവുമായിട്ടാണ്, പയ്യന്നുരിൽ നടന്ന ഫ്ലാഷ് മോബിന്റെ ഇടയിൽ കാണുന്നത് നിങ്ങളെ തന്നെ ആണൊ ?

പയ്യന്നുർ കോറോം എസ്‌ എൻ എഞ്ചിനീയറിംഗ് കോളേജ് യുണീയൻ നേത്രുത്വത്തിൽ നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റ് ഭൗമ 2016 ന്റെ ഭാഗമായി ബസ്സ് സ്റ്റാന്റിൽ ഒരു ഫ്ലാഷ് മോബ് ഉണ്ടെന്നും കാണാൻ വരണം എന്നും എസ്‌ എഫ് ഐ എരിയാ സെക്രട്ടറി മനുരാജ് കോഴുമ്മല്‍l കോളെജ് യൂണിറ്റ് സെക്രട്ടറി സച്ചിന്‍ മുകേഷ് എന്നിവർ പറഞ്ഞതിന്റെ ഭാഗമായാണ് അന്ന് ടൗണിൽ പോയത്…ഒരു 5 മിനുട്ട് പരിപാടിയാണു ഫ്ലാഷ് മോബ്. അതിന്റെ സംഘാടനം നമുക്ക് എല്ലാം അറിയുന്നത് പോലെ മുന്‍കൂട്ടി പറയാതെ പെട്ടെന്നു കുറച്ച് ആളുകൾ വന്നു പാട്ടും ഡാൻസുമായി തങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങളോട് സംവദിക്കുക എന്നതാണല്ലോ.

 

അത്രമാത്രമെ ആ കുട്ടികളും ചെയ്തുള്ളു. അവിടെ നിന്നിരിന്ന ഹോംഗാർഡിനോട് മുൻ കൂട്ടി പറയുകയും ചെയ്തു. പരിപാടി നടന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സ്ത്രീ കടന്നു വന്നു തിരുവനതപുരം സന്ധ്യ മോഡലിൽ പ്രതികരിക്കുകയും പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്തത് അപ്പോൾ തന്നെ അവിടെ കൂടിയ വിദ്യാർത്ഥികൾ സ്ത്രീയെ കൈകാര്യം ചെയ്യാൻ മുതിരുകയും അപ്പോൾ ഞ്ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണു ആ വീഡിയോയിൽ. അന്ന് അവിടെ കൂടിയ വിദ്യാർത്ഥികൾ പാലിച്ച ആത്മസംയമനനമാണു മറ്റ് വിഷയങ്ങൾ ഇല്ലാതെ ഒഴിവായി പോകാൻ ഇടയായത്. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച നടപടിയാണു ആ സ്ത്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഒരു ജനാധിപത്യ പുരോഗമന സമൂഹത്തിനു ചേർന്നതുമല്ല.

ഇനി ഈ വിഷയം പൊക്കി നടക്കുന്നവരോട്, ഈ മർദ്ദിച്ച സ്ത്രീ അന്ന് രാത്രി തന്നെ ഞങ്ങളെ വിളിക്കുകയും തനിക്ക് അന്ന് ഉണ്ടായ വ്യക്തി പരമായ കാര്യങ്ങളാൽ ഉണ്ടായ ചില മാനസിക പ്രശ്നങ്ങൾ കാരണം അങ്ങനെ പ്രതികരിച്ചു പോയതാണെന്നു മാപ്പ് പറയാം എന്നു പറഞ്ഞു.

പിറ്റേ ദിവസം പയ്യന്നുർ സി പി എമ്മിന്റെ എരിയാ കമ്മിറ്റി ഓഫീസിൽ ഇരു കൂട്ടരെയും വിളിച്ചു ചേർക്കുകയും കാര്യങ്ങൾ പരസ്പരം പറഞ്ഞ് അവസാനിപ്പികുകയും ചെയ്തിട്ടുണ്ട് 

“വേണമെങ്കിൽ ഞ്ഞാൻ പയ്യന്നുർ ടൗണിൽ വന്നൊ അല്ലെങ്കിൽ കോളെജിൽ വന്നോ പരസ്യമായി മാപ്പു പറയാം എന്ന് മർദ്ദിച്ച സ്ത്രി പറയുകയുണ്ടായി ” എന്നാൽ അനാവശ്യമായി തന്നെ മർദ്ദിച്ച സ്ത്രീയെ തിരിച്ചു പൊതുജന മധ്യത്തിൽ അപമാനികേണ്ടതിലെന്ന എറ്റവും ഉയർന്ന നിലവാരം ഉളള നിലാപാടാണു ആ പെൺകുട്ടിയും സഹ പ്രവർത്തകരും സ്വീകരിച്ചത്. അങ്ങനെ ഉന്നതമായ നിലപാട് സ്വീകരിക്കുമ്പോൾ ആരാണു ഈ പൊതു സമൂഹത്തിനു മുന്നിൽ ഉയർന്ന് നിൽകുന്നതെന്നു ഈ സമൂഹം തന്നെ വിലയിരിത്തട്ടെ …….

സ്വന്തം അമ്മയുടെ നഗനമായ സീന്‍ പോലും പിടിച്ചു ഫേസ് ബുക്കിലും വാട്ട്സ് അപ്പിലും പ്രചരിപ്പിക്കുന്ന മാനസിക നിലയുള്ളവരുടെ സമൂഹം കൂടി ആണിതെന്നു ഉത്തമ ഉള്ളത് കൊണ്ട് പറയട്ടെ. ഈ സീൻ പിടിക്കുകയും അത് ഫേസ് ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തവന്റെ മാനസികാവസ്തയും നേരത്തെ പറഞ്ഞത് പോലെ തന്നെ. 

അക്കാദമിക്ക് തിരക്കിനിടയിൽ ഒരു പ്രോഗ്രാം സങ്കടിപ്പിക്കുന്നതിന്റെ വിഷമതകൾ നമുക്ക് നന്നായി അറിയാം. എന്നാൽ അതിലെ നന്മയെ കാണതെ പ്രോഗ്രാം പൊളിക്കാൻ ശ്രമിക്കുന്ന ആരോ ആണ് ഈ വിഡിയോക്ക് പിന്നിൽ. കൂട്ടായ്മകളെ തകർക്കുന്ന ഇത്തരം കൃമികളെ തുരത്താനും ഒറ്റപ്പെടുത്താനും കുട്ടികൾക്ക് കഴിയണം. അതോടൊപ്പം ഒരു പുതിയ തലമുറയെ, ഭാവിയെ നയിക്കേണ്ടവരെ എല്ലാ നിലയിലും പ്രോൽസാഹിപ്പിക്കാനും നമുക്ക് കഴിയണം……..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍