UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് വീട്ടമ്മയുടെ തല്ല്

അഴിമുഖം പ്രതിനിധി

പയ്യന്നൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ വീട്ടമ്മ പരസ്യമായി കരണത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗതാഗത തടസം സൃഷ്ടിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിനിയെ തല്ലിയതെന്നു പറയുന്നുണ്ട്. അതേസമയം ഈ പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് ഈ സ്ത്രീയെന്നും ചില വാര്‍ത്തകളില്‍ പറയുന്നുണ്ട്.

കോളേജില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ഇതിനിടയില്‍, പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയാണ് ബസില്‍ നിന്നിറങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ തല്ലിയത്. ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഒരു വിഭാഗം വീട്ടമ്മയുടെ ഭാഗത്തു നില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സ്ത്രീക്കെതിരെ കേസ് എടുക്കണമെന്നാവിശ്യപ്പെടുകയാണ് മറുഭാഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍