UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

കെ എ ആന്റണി

ന്യൂസ് അപ്ഡേറ്റ്സ്

കാമ്പസുകളെ ഏകാധിപത്യവത്കരിക്കുന്നവര്‍ കാമ്പസുകളെ ഏകാധിപത്യവത്കരിക്കുന്നവര്‍; ഇഫ്‌ളുവില്‍ നടക്കുന്നത്

അനഘ ജയന്‍

‘സംഘടനാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് മാധ്യമങ്ങളും ജനകീയസമരങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയും വളര്‍ന്നുയര്‍ന്നത്. അതുകൊണ്ട് തന്നെയാണ് സാമ്രാജ്യത്വശക്തികള്‍ എന്നും പത്രങ്ങളെയും മുഖ്യധാരാരാഷ്ട്രീയത്തിന്റെ യൗവനത്തെയും ഭയപ്പെട്ടുപോരുന്നതും’ 

‘മാധ്യമനയം’ ക്ലാസ്സില്‍ മല്ലികട്ടീച്ചര്‍ പ്രസംഗിച്ചു കേട്ടതെല്ലാം പരീക്ഷാ പേപ്പറില്‍ ഛര്‍ദ്ദിച്ച് ഹാളിനു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് വാനിന്റെ കാഹളവും സെക്യൂരിറ്റിക്കാരുടെ ബഹളവും കേള്‍ക്കുന്നത്. അരികെ, ഒരാഴ്ച്ച മുന്നേ കൂട്ടത്തോടെ ഉറക്കമിളച്ച് വരച്ചുണ്ടാക്കിയ ഐകദാര്‍ഢ്യ പോസ്‌റര്‍ കീറിപ്പറിഞ്ഞു മണ്ണില്‍ കിടക്കുന്നു. ശരിയാണ് കാലദേശഭാഷാഭേദമന്യെ തുല്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി വിദ്യാര്‍ഥികള്‍ അണിനിരന്നാല്‍ ഭയപ്പെടുന്ന ഭരണസംവിധാനം സാമ്രജ്യത്വപരം തന്നെയാണ്.

ഇഫ്‌ലു സര്‍വകലാശാലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കത്തിയാളുന്ന അവകാശപ്പോരാട്ടങ്ങളില്‍ ഏറ്റവും പുതിയതായിരുന്നു പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെയും മദ്രാസ് ഐ ഐ ടി യിലെയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെയും സമരോന്മുഖതയ്ക്ക് ഐകദാര്‍ഢ്യവുമായി എസ് എഫ് ഐ ഇഫ്‌ലു യൂനിറ്റ് ഓഗസറ്റ് ഇരുപതിന് നടത്തിയ കൂട്ടായ്മ. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ഡോ. ജി.വിജയ്, എസ് എഫ് ഐ തെലങ്കാന സംസ്ഥാന പ്രസിഡന്റ് കോട്ട രമേശ്, വൈസ് പ്രസിഡന്റ് നാഗേശ്വര്‍ റാവു തുടങ്ങിയ അതിഥികള്‍ പങ്കെടുത്ത വിദ്യാര്‍ഥിക്കൂട്ടായ്മയെ ഇഫ്‌ലു സര്‍വകലാശാല അധികൃതര്‍ ‘അനുമതി വാങ്ങിയില്ല’ എന്ന കാരണം ഉന്നയിച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍വകലാശാലയ്ക്കുള്ളില്‍ സാഗര്‍ സ്‌ക്വയറിലെ കൂട്ടായ്മാവേദിയിലേക്ക് രണ്ടു ട്രക്ക് പോലീസുകാര്‍ കടന്നുവന്നതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. അധികൃതരുടെ നിര്‍ദ്ദേശത്താല്‍ വിശിഷ്ടാതിഥികളെ സെക്ക്യൂരിറ്റിക്കാര്‍ പടി്ക്ക് പുറത്താക്കിയതോടെ സര്‍വകലാശാലയുടെ രണ്ടാം ഗെയ്റ്റിനു പുറമേ വിദ്യാര്‍ഥികള്‍ യോഗം തുടര്‍ന്നു. ഇതിനിടയില്‍ സമരത്തിന്റെ യാതൊരു അടയാളവും ബാക്കിവയ്ക്കാതെ സുരക്ഷാ അധികൃതര്‍ പോസ്റ്ററുകളടക്കം നീക്കം ചെയ്തുകഴിഞ്ഞിരുന്നു. പിന്നീട് വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യലിനെത്തുടര്‍ന്നു ഡോ. ജി. വിജയ്‌യെ ക്യമ്പസിനകത്ത് കടത്താന്‍ അധികൃതര്‍ തയ്യാറായെങ്കിലും എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഗെയ്റ്റുകള്‍ ബലമായി അടയ്ക്കുകയായിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ അടുത്തിടെ നടന്ന അഞ്ചു വിദ്യാര്‍ഥികളുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ടും പോണ്ടിച്ചേരി സര്‍വകലാശാലയിലെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിലപാടെടുത്തും സമരമുഖത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇഫ്‌ലുവില്‍ വിദ്യാര്‍ഥിക്കൂട്ടായ്മ രൂപം കൊണ്ടത്. ഇഫ്‌ലു അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പിലാക്കിവരുന്ന ലിംഗപരമായ സമ്പര്‍ക്കനിരോധനം ചൂട് പിടിച്ച ചര്‍ച്ചയായി ഉയരുന്നതിനിടയിലാണ് ആദര്‍ശമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തി അധികൃതര്‍ പട്ടാളഭരണം കാഴ്ചവയ്ക്കുന്നത്.

അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളവും ഭക്ഷണവും ദുര്‍ലഭമായിട്ടും അതിനെതിരെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ യോഗത്തില്‍ അതൃപ്തരായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍. ക്യാമ്പസില്‍ പലയിടങ്ങളിലായി സര്‍വെയ്‌ലന്‍സ് ക്യാമറകള്‍ വച്ചും നിയമസംവിധാനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയും അധികൃതര്‍ ഈ കേന്ദ്രീയ സര്‍വകലാശാലയെ ഏകാധിപത്യവത്കരിച്ചു പോന്നു.

ശക്തമായ ആദര്‍ശങ്ങളിലൂന്നിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ ജനാധിപത്യ പ്രക്രിയയിലെ യുവത്വത്തിന്റെ വിരലടയാളമായിക്കണ്ട് പ്രചോദിപ്പിക്കേണ്ട അധികൃതര്‍ വിദ്യാര്‍ഥിസംഘടനകളെ ഭയക്കുന്നുവെങ്കില്‍ ഭരണതലത്തില്‍ തന്നെ ആഴത്തില്‍ വേരോടിയ അനീതികള്‍ നടന്നു പോരുന്നുവെന്നു തന്നെവേണം സംശയിക്കാന്‍. ഏതായാലും മല്ലികട്ടീച്ചറുടെ സാര്‍വലൗകികപ്രസ്താവനയെ ഉദാഹരിക്കാന്‍ മതില്‍ക്കെട്ടുവിട്ടു പുറത്തുപോകേണ്ടി വന്നില്ലായെന്നത് മിച്ചം.

(ഹൈദരാബാദ് ഇഫ്‌ലു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ് അനഘ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

‘സംഘടനാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് മാധ്യമങ്ങളും ജനകീയസമരങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയും വളര്‍ന്നുയര്‍ന്നത്. അതുകൊണ്ട് തന്നെയാണ് സാമ്രാജ്യത്വശക്തികള്‍ എന്നും പത്രങ്ങളെയും മുഖ്യധാരാരാഷ്ട്രീയത്തിന്റെ യൗവനത്തെയും ഭയപ്പെട്ടുപോരുന്നതും’. – ‘മാധ്യമനയം’ ക്ലാസ്സില്‍ മല്ലിക ടീച്ചര്‍ പ്രസംഗിച്ചു കേട്ടതെല്ലാം പരീക്ഷാ പേപ്പറില്‍ ഛര്‍ദ്ദിച്ച് ഹാളിനു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് വാനിന്റെ കാഹളവും സെക്യൂരിറ്റിക്കാരുടെ ബഹളവും കേള്‍ക്കുന്നത്. അരികെ, ഒരാഴ്ച്ച മുന്നേ കൂട്ടത്തോടെ ഉറക്കമിളച്ച് വരച്ചുണ്ടാക്കിയ ഐക്യദാര്‍ഢ്യ പോസ്റ്റര്‍ കീറിപ്പറിഞ്ഞു മണ്ണില്‍ കിടക്കുന്നു. ശരിയാണ്, കാലദേശഭാഷാഭേദമന്യെ തുല്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി വിദ്യാര്‍ഥികള്‍ അണിനിരന്നാല്‍ ഭയപ്പെടുന്ന ഭരണസംവിധാനം സാമ്രാജ്യത്വപരം തന്നെയാണ്.

ഇഫ്‌ളു സര്‍വകലാശാലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കത്തിയാളുന്ന അവകാശപ്പോരാട്ടങ്ങളില്‍ ഏറ്റവും പുതിയതായിരുന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും മദ്രാസ് ഐ ഐ ടി യിലെയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെയും സമരോന്മുഖതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എസ് എഫ് ഐ ഇഫ്‌ളു യൂനിറ്റ് ഓഗസറ്റ് 20-ന് നടത്തിയ കൂട്ടായ്മ. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ഡോ. ജി.വിജയ്, എസ് എഫ് ഐ തെലങ്കാന സംസ്ഥാന പ്രസിഡന്റ് കോട്ട രമേശ്, വൈസ് പ്രസിഡന്റ് നാഗേശ്വര്‍ റാവു തുടങ്ങിയവര്‍ പങ്കെടുത്ത വിദ്യാര്‍ഥിക്കൂട്ടായ്മയെ ഇഫ്‌ളു സര്‍വകലാശാല അധികൃതര്‍ ‘അനുമതി വാങ്ങിയില്ല’ എന്ന കാരണം ഉന്നയിച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍വകലാശാലയ്ക്കുള്ളില്‍ സാഗര്‍ സ്‌ക്വയറിലെ കൂട്ടായ്മാവേദിയിലേക്ക് രണ്ടു ട്രക്ക് പോലീസുകാര്‍ കടന്നുവന്നതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു അതിഥികളെ സെക്ക്യൂരിറ്റിക്കാര്‍ പടിക്ക് പുറത്താക്കിയതോടെ സര്‍വകലാശാലയുടെ രണ്ടാം ഗെയ്റ്റിനു സമീപം വിദ്യാര്‍ഥികള്‍ യോഗം തുടര്‍ന്നു. ഇതിനിടയില്‍ സമരത്തിന്റെ യാതൊരു അടയാളവും ബാക്കിവയ്ക്കാതെ സുരക്ഷാ അധികൃതര്‍ പോസ്റ്ററുകളടക്കം നീക്കം ചെയ്തുകഴിഞ്ഞിരുന്നു. പിന്നീട് വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഡോ. ജി. വിജയ്‌യെ ക്യമ്പസിനകത്ത് കടത്താന്‍ അധികൃതര്‍ തയ്യാറായെങ്കിലും എസ് എഫ് ഐ നേതാക്കളെ അകത്തുകടക്കാന്‍ അനുവദിച്ചില്ല.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്തിടെ നടന്ന വിദ്യാര്‍ഥികളുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ടും പോണ്ടിച്ചേരി സര്‍വകലാശാലയിലെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിലപാടെടുത്തും സമരമുഖത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇഫ്‌ളുവില്‍ വിദ്യാര്‍ഥിക്കൂട്ടായ്മ രൂപം കൊണ്ടത്. ഇഫ്‌ളു അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പിലാക്കിവരുന്ന ലിംഗപരമായ സമ്പര്‍ക്കനിരോധനം ചൂട് പിടിച്ച ചര്‍ച്ചയായി ഉയരുന്നതിനിടയിലാണ് ആദര്‍ശമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തി അധികൃതര്‍ പട്ടാളഭരണം കാഴ്ചവയ്ക്കുന്നത്.

അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളവും ഭക്ഷണവും ദുര്‍ലഭമായിട്ടും അതിനെതിരെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ യോഗത്തില്‍ അതൃപ്തരായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍. ക്യാമ്പസില്‍ പലയിടങ്ങളിലായി സര്‍വെയ്‌ലന്‍സ് ക്യാമറകള്‍ വച്ചും നിയമസംവിധാനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയും അധികൃതര്‍ ഈ കേന്ദ്രീയ സര്‍വകലാശാലയെ ഏകാധിപത്യവത്കരിച്ചു പോന്നു.

ശക്തമായ ആദര്‍ശങ്ങളിലൂന്നിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ ജനാധിപത്യ പ്രക്രിയയിലെ യുവത്വത്തിന്റെ വിരലടയാളമായിക്കണ്ട് പ്രചോദിപ്പിക്കേണ്ട അധികൃതര്‍ വിദ്യാര്‍ഥിസംഘടനകളെ ഭയക്കുന്നുവെങ്കില്‍ ഭരണതലത്തില്‍ തന്നെ ആഴത്തില്‍ വേരോടിയ അനീതികള്‍ നടന്നു പോരുന്നുവെന്നു തന്നെവേണം സംശയിക്കാന്‍. ഏതായാലും മല്ലിക ടീച്ചറുടെ സാര്‍വലൗകികപ്രസ്താവനയെ ഉദാഹരിക്കാന്‍ മതില്‍ക്കെട്ടുവിട്ടു പുറത്തുപോകേണ്ടി വന്നില്ലായെന്നത് മിച്ചം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍