UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ക്ക് തീവ്രമായ ലൈംഗിക കല്‍പ്പനകള്‍ ഉണ്ടെന്ന് പഠനം

Avatar

അഴിമുഖം പ്രതിനിധി

പണ്ടേ ശരിയല്ലെന്നു തെളിയേണ്ടിയിരുന്നു എന്നു നാം കരുതുന്ന കെട്ടുകഥകളില്‍ ഒന്നാണിത്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. അസാധാരണമായ ലൈംഗിക സ്വഭാവങ്ങള്‍ അഥവാ തീവ്ര ലൈംഗിക കല്‍പന (sexual fantancies)കളെത്തുടര്‍ന്നുള്ള എടുത്തുചാട്ടങ്ങളും അദമ്യമായ തൃഷ്ണയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊതുജനസമൂഹത്തില്‍ സാധാരണമാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു.

നിയമപരവും എന്നാല്‍ അനുചിതമെന്നു കരുതപ്പെടുന്നതുമായ ചില ലൈംഗിക സ്വഭാവങ്ങള്‍ പൊതുസമൂഹത്തില്‍ പരക്കെയുണ്ടെന്നാണ് കണ്ടത്തല്‍. അസാധാരണ ലൈംഗികസ്വഭാവങ്ങള്‍ പുരുഷന്മാരാണ് കൂടുതല്‍ താല്‍പര്യം കാണിക്കുക എന്നത് സത്യമാണെങ്കിലും ഇത്തരം താല്‍പര്യങ്ങളുള്ള സ്ത്രീകള്‍ ഇല്ലെന്നു പറയാനാകില്ലത്രെ.

‘ലൈംഗികതയില്‍ താല്‍പര്യം കാണിക്കുന്ന സ്ത്രീകള്‍ക്ക് വൈവിധ്യമേറിയ ലൈംഗികതാല്‍പര്യങ്ങളുണ്ട്. ഇവര്‍ ലൈംഗികജീവിതത്തില്‍ കൂടുതല്‍ സന്തുഷ്ടരുമാണ്. അതിനാല്‍ ലൈംഗിക സമര്‍പ്പണം ഒരു അസ്വാഭാവിക താല്‍പര്യമല്ല,’ യൂണിവേഴ്സിറ്റി ഓഫ് ക്യുബെക്, ട്രോയിസ്-റിവേറെസിലെ മന:ശാസ്ത്രവിഭാഗം പ്രഫസര്‍ ക്രിസ്റ്റ്യന്‍ ജോയല്‍ പറഞ്ഞു.

ലൈംഗികതാല്‍പര്യങ്ങള്‍ രണ്ടുതരമാണ്. സാധാരണമായതും അനുചിതമെന്നു കരുതപ്പെടുന്നതും. ഒരു വ്യക്തി ലൈംഗികസന്തുഷ്ടിക്ക് വിചിത്ര ലൈംഗിക കല്‍പനകളെ വസ്തുക്കളെ ഉപയോഗിക്കുന്നതാണ് ക്രമവിരുദ്ധമായ ലൈംഗികതാല്‍പര്യം.

ഫോണ്‍, ഓണ്‍ലൈന്‍ സര്‍വേകളാണ് പഠനത്തിന് ഉപയോഗിച്ചത്. പങ്കെടുത്തവരില്‍ 45.6 ശതമാനം പേര്‍ക്കും വിചിത്രമെന്നു കരുതാവുന്ന ഒരു ലൈംഗികസ്വഭാവമെങ്കിലും ഉണ്ടായിരുന്നു. 33 ശതമാനം പേര്‍ ഒരിക്കലെങ്കിലും ഇത്തരമൊരു സ്വഭാവം അനുഭവിച്ചിട്ടുള്ളവരായിരുന്നു.

‘സാധാരണമായ ലൈംഗിക സ്വഭാവം എന്നാല്‍ എന്തെന്ന് അറിവായ ശേഷമേ മറ്റൊന്നിനെ അസാധാരണം എന്നു വിധിക്കാന്‍ കഴിയൂ എന്ന് വിവരങ്ങള്‍ കാണിക്കുന്നു. കല്‍പനകളായി മാത്രമല്ല തൃഷ്ണയുടെയും സ്വഭാവത്തിന്‍റെയും കാര്യത്തിലും ചില ക്രമവിരുദ്ധമായ താല്‍പര്യങ്ങള്‍ ആളുകള്‍ കരുതുന്നതിനേക്കാള്‍ സാധാരണമാണ്.’ ജോയല്‍ പറയുന്നു.

ക്യുബെകിലെ 1,040 സ്ഥലവാസികളിലായിരുന്നു പഠനം. ജോയല്‍, ജൂലി കാര്‍പെന്‍റര്‍ എന്നിവരോടൊപ്പം മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പഠനത്തില്‍ പങ്കെടുത്തു. 

‘പൊതുസമൂഹത്തിലെ സാധാരണ ലൈംഗിക ആഗ്രഹങ്ങളും അനുഭവങ്ങളും കണ്ടെത്തുകയായിരുന്നു പഠനോദ്ദേശ്യം,’ ജോയല്‍ പറഞ്ഞു. ആത്മപീഡനത്വര വൈവിധ്യമാര്‍ന്ന ലൈംഗികതാല്‍പര്യങ്ങളുടെ ഫലമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

അനുചിതമായ ലൈംഗികസ്വഭാവം, അനുചിതമായ ലൈംഗിക ക്രമക്കേടുകള്‍, സാധാരണമല്ലാത്ത ലൈംഗികസ്വഭാവങ്ങള്‍ എന്നിവ വേര്‍തിരിച്ചു കാണേണ്ടത് പ്രധാനമാണെന്ന് ഗവേഷകര്‍ പറഞ്ഞു. മറ്റൊരാളുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികപ്രവൃത്തികളാണ് ലൈംഗിക ക്രമക്കേടുകളായി (പാരാഫിലിക് ഡിസോര്‍ഡര്‍) കണക്കാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പീഡനമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്ന പ്രവൃത്തികളും ഇതില്‍പ്പെടും.

‘അനുചിതമായ ചില ലൈംഗിക സ്വഭാവങ്ങള്‍ (പാരാഫീലിയ) ചിലര്‍ക്ക് ലൈംഗിക സന്തുഷ്ടിക്ക് ആവശ്യമായി വരുന്നു. ഇത് ഒരു മാനസികരോഗമല്ല. സാധാരണ സ്വഭാവത്തിനുമേല്‍ ഒരാള്‍ മുന്‍ഗണന കൊടുക്കുന്ന മറ്റൊരു സ്വഭാവമാണ്. എന്നാല്‍ ചിലപ്പോള്‍ മാത്രം ഏര്‍പ്പെടുന്ന ലൈംഗിക സ്വഭാവങ്ങളാണ് പാരാഫിലിക് ബിഹേവിയര്‍.’ ജോയല്‍ പറയുന്നു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍