UPDATES

വിദേശം

അമേരിക്കന്‍ വംശീയവാദികളുടെ ഗൂഗിള്‍ തിരച്ചിലുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍

Avatar

ക്രിസ്റ്റഫര്‍ ഇന്‍ഗ്രഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമേരിക്കയിലെ കടുത്ത വംശീയവാദികള്‍ എവിടെയാണ് ജീവിക്കുന്നത്? ”വടക്ക് കിഴക്കന്‍ ഗ്രാമങ്ങളിലും തെക്കന്‍ ഗ്രാമങ്ങളിലും” ആണെന്ന് പ്ലോസ് വണ്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.

വംശീയ മനോഭാവമുള്ള സംഭവങ്ങള്‍ അളക്കാന്‍ പ്രസിദ്ധീകരണം അവതരിപ്പിക്കുന്നത് നവീനവും എന്നാല്‍ ചിന്തിക്കുമ്പോള്‍ കൂടുതല്‍ അര്‍ഥങ്ങള്‍ ഉണ്ടാക്കുന്നതുമായ തരത്തിലുള്ള രീതിയാണ്: ഗൂഗിളില്‍ തിരയുന്ന വിവരങ്ങള്‍. വസ്തുത വിശകലന ശാസ്ത്രജ്ഞനായ സേത് സ്റ്റീഫന്‍സ് ഡാവിഡോവിറ്റ്‌സില്‍ നിന്നാണ് ഈ രീതിശാസ്ത്രം വരുന്നത്. വംശീയ മനോഭാവങ്ങള്‍ ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതയെ എത്രത്തോളം ബാധിച്ചുവെന്നതിനെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം ഈ രീതി മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.

”തെളിവുകള്‍ പറയുന്നത്, ഗൂഗിള്‍ വിവരങ്ങളുടെ കാര്യത്തില്‍ പ്രധാനമായ സാമൂഹിക സെന്‍സറിംഗ് ഒന്നും ബാധിക്കുന്നില്ലെന്നാണ്,” മുമ്പത്തെ ഒരു പ്രബന്ധത്തില്‍ സ്റ്റീഫന്‍സ്-ഡേവിഡോവിറ്റ്‌സ് എഴുതിയിരിക്കുന്നു. ”ഗൂഗിള്‍ തിരച്ചിലുകള്‍ നടക്കുന്നത് ഓണ്‍ലൈനായും ഒറ്റക്കുമായിരിക്കും, സാമൂഹികമായി വിലക്കുള്ള ചിന്തകളെ പ്രകടിപ്പിക്കാന്‍ ഇതു രണ്ടും എളുപ്പമാക്കുന്നു. ഗൂഗിളിലൂടെ അസാധാരണമാംവിധം ബഹിര്‍മുഖരായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തികള്‍ വാസ്തവത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.” വംശീയ മനോഭാവങ്ങള്‍ പഠിക്കാന്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ ഉപയോഗിച്ച അംഗീകൃതമായ മാനദണ്ഡങ്ങളുമായി ഗൂഗിള്‍ മാനദണ്ഡങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

വംശീയത അളക്കുക എന്നത് അതിനുള്ള ബുദ്ധിമുട്ടുകൊണ്ട് കുപ്രസിദ്ധമായതിനാല്‍ ഇത് വളരെ പ്രധാനമാണ്. പരമ്പരാഗതമായ നിര്‍ണയ രീതികള്‍ ഇവിടെ പ്രാവര്‍ത്തികമാകില്ല. വംശീയ വാദിയാണോ എന്ന് ആരോടെങ്കിലും നിങ്ങള്‍ നേരിട്ട് ചോദിക്കുകയാണെങ്കില്‍ അവര്‍ അല്ലെന്ന് മാത്രമെ പറയൂ. അതിന് ഏറെക്കുറെ കാരണമായിട്ടുള്ളത് സമൂഹത്തില്‍ വംശീയത കൂടുതലും ഇന്ന് പ്രവര്‍ത്തിക്കുന്നത് ഉപബോധ തലത്തിലാണ് എന്നുള്ളതാണ് അല്ലെങ്കില്‍ അത് അജ്ഞാതമായി ഓണ്‍ലൈനിലൂടെ വെളിപ്പെടുന്നു എന്നതിനാലാണ്. 

പ്ലോസ് വണ്ണിന്റെ പ്രബന്ധത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത് N-word അടങ്ങിയിട്ടുള്ള തിരച്ചിലുകളാണ്. മൈഗ്രെയ്ന്‍, എക്കണോമിസ്റ്റ്, സ്വെറ്റര്‍, ഡെയ്‌ലി ഷോ, ലേക്കേഴ്‌സ് തുടങ്ങിയ വാക്കുകള്‍ പോലെ തന്നെ തുടര്‍ച്ചയായി ആളുകള്‍ ആ വാക്കും തിരയുന്നുണ്ട് (ആക്ഷേപകരമായ ഉദ്ദേശത്തോടെയാകാമെന്ന് ഉറപ്പില്ലാത്തതിനാല്‍ N-Wordന്റെ രൂപാന്തരങ്ങളിലേക്ക് നിരീക്ഷണം നിയന്ത്രിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചിട്ടുണ്ട്. N-wordന്റെ ‘മ’യില്‍ അവസാനിക്കുന്ന പതിപ്പ്, ‘er’ല്‍ അവസാനിക്കുന്നതിനേക്കാള്‍ കൂടുതലായി വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ അതിനെ ഒഴിവാക്കിയിട്ടുണ്ട്).

N-word തിരയുന്ന എല്ലാവരേയും പ്രേരിപ്പിച്ചത് വംശീയത അല്ല എന്നതു പോലെ എല്ലാ വംശീയ വാദികളും ആ വാക്ക് തിരഞ്ഞിട്ടുണ്ടാകില്ല എന്നതും പ്രധാനമായി ശ്രദ്ധിക്കപ്പെടേണ്ടതാണ്. 

തെക്കന്‍ പ്രദേശങ്ങളേക്കാള്‍ കൂടുതല്‍, ജോര്‍ജിയ മുതല്‍ ന്യൂയോര്‍ക്കും തെക്കന്‍ വെര്‍മോണ്ടും വരെയുള്ള അപ്പലാച്ചിയന്‍ പര്‍വതങ്ങളുടെ നട്ടെല്ലില്‍ തന്നെയാണ് വംശീയപരമായ തിരച്ചിലുകള്‍ നടത്തുന്ന കൂട്ടങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.

വംശീയപരമായ തിരച്ചിലുകളുടെ മറ്റ് ഉത്ഭവസ്ഥാനങ്ങള്‍ ഗള്‍ഫ് കോസ്റ്റിന്റെ പ്രദേശങ്ങളും, മിഷിഗന്‍ ഉപദ്വീപിന്റെ ഉപരിഭാഗം, ഓഹിയോയുടെ വലിയൊരു ഭാഗം എന്നിവടങ്ങളാണ്. എന്നാല്‍ കൂടുതല്‍ പടിഞ്ഞാറോട്ട് പോകുന്തോറും തിരച്ചിലുകള്‍ കുറയുകയാണ് ചെയ്തത്. ടെക്‌സാസിനും പടിഞ്ഞാറ് ഒരു പ്രദേശവും ശരാശരിയില്‍ കൂടുതലായി തിരച്ചില്‍ നടത്തിയ പ്രദേശങ്ങളുടെ പട്ടികയില്‍ പെട്ടിട്ടില്ല. ഹംബോള്‍ഡ് സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയ, വംശീയപരമായ ട്വീറ്റുകളുടെ പൊതുവായുള്ള അതിര്‍രേഖകളുടെ ഭൂപടത്തെ തന്നെയാണ് ഇതും പിന്തുടരുന്നത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുറച്ച് ആളുകള്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് വംശീയപരമായ കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നു. അതുകൊണ്ട് എന്താണ് പ്രശ്‌നം? എന്നാല്‍ അത് പരിണമിച്ച് വരുമ്പോള്‍ വളരെയധികം പ്രശ്‌നമാകുന്നുണ്ട്. കറുത്ത വര്‍ഗ്ഗക്കാരുടെ ഉയര്‍ന്ന മരണനിരക്കും വംശീയ തിരച്ചിലുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്ലോസ് വണ്‍ പ്രബന്ധത്തിലൂടെ ഗവേഷകര്‍ കണ്ടെത്തുന്നത്.

”കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയിലെ മരണ നിരക്ക് 8.2 ശതമാനം കൂടിയതും വംശീയപരമായ ഗൂഗിള്‍ തെരച്ചിലുകള്‍ കൂടിയ അനുപാതത്തിലുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നതും ബന്ധപ്പെട്ടിരിക്കുന്നതായാണ് ഞങ്ങളുടെ പഠനത്തിന്റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്,” ഗവേഷകര്‍ നിഗമനത്തില്‍ എത്തുന്നു. ഗൂഗിള്‍ തിരച്ചിലുകള്‍ നിലവില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മരണത്തിലേക്ക് നേരിട്ട് നയിക്കുന്നില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ വംശീയമായ മനോഭാവങ്ങള്‍ വ്യാപകമാകുന്നത് കറുത്ത വര്‍ഗ്ഗക്കാരായ താമസക്കാര്‍ക്കിടയില്‍ മോശം ആരോഗ്യ സാമ്പത്തിക സ്ഥിതിക്ക് കാരണമാകുന്നതായി മുന്‍പ് നടന്ന ഗവേഷണം കാണിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍