UPDATES

നേതാജി മരണപ്പെട്ടത് വിമാനാപകടത്തില്‍ തന്നെ; ജാപ്പനീസ് രേഖകള്‍ പുറത്ത്

അഴിമുഖം പ്രതിനിധി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം വിമാനപകടത്തില്‍ തന്നെയാണെന്നുള്ള ജപ്പാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ വിവരങ്ങള്‍ ബ്രിട്ടീഷ് വെബ്‌സൈറ്റായ ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ പുറത്തുവിട്ടു. 1945 ആഗസ്ത് 18ന്  തായ്‌വാനിലുണ്ടായ ഉണ്ടായ വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്നാണ് ജപ്പാന്‍ സര്‍ക്കാരിന്റെ 60 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തായ്‌വാനിലെ സായ്‌ഗോണ്‍ വിമാനത്താവളത്തില്‍ നിന്ന് നേതാജി സഞ്ചരിച്ചിരുന്ന വിമാനം പറന്നുയര്‍ന്നുടനെ തന്നെ അപകടമുണ്ടായി. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ നേതാജിയെ വൈകീട്ട് മൂന്നിന് തായ്‌പേയ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് വൈകുന്നേരം ഏഴ് മണിയോടെ നേതാജി അന്തരിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 22ന് തായ്‌പേയ് മുനിസിപ്പല്‍ ശ്മശാനത്തില്‍ നേതാജിയുടെ മൃതദേഹം സംസ്‌കരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1956 ജനുവരിയില്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അക്കാലത്തുതന്നെ ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയ്ക്ക് നല്‍കിയിരുന്നതായും ബ്രിട്ടീഷ് വെബ്‌സൈറ്റ് പറയുന്നു. സംഭവം നടക്കുന്ന കാലത്ത് ജപ്പാന്റെ കീഴിലായിരുന്നു തായ്‌വാന്‍. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അടങ്ങിയതിനാലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടാതിരുന്നതെന്നും വെബ്‌സൈറ്റ് സൂചിപ്പിച്ചു. 

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട  രേഖകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇവ പുറത്തുവിടുന്നത് രാജ്യത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളെ ബാധിക്കുമെന്നതുകൊണ്ട് രേഖകളില്‍ പലതും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍