UPDATES

വായിച്ചോ‌

ഗോവധത്തിന് വധശിക്ഷ വേണം: സ്വകാര്യ ബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി

വധശിക്ഷ നിര്‍ത്തലാക്കണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോളാണ് ഗോവധത്തിന് വധശിക്ഷയെന്ന ആവശ്യവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

മഹാത്മ ഗാന്ധി വിഭാവനം ചെയ്ത പോലെ സമ്പൂര്‍ണ ഗോവധ നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള സ്വകാര്യബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നിരിക്കുകയാണ് സ്വാമി. വധശിക്ഷ നിര്‍ത്തലാക്കണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോളാണ് ഗോവധത്തിന് വധശിക്ഷയെന്ന ആവശ്യവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ പശുസംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നു. ഭരണഘടനയുടെ 37, 48 അനുച്ഛേദങ്ങള്‍ പ്രകാരം ഗോവധ നിരോധനം തടയാനുള്ള നിയമം കൊണ്ടുവരണം. കാര്‍ഷിക സാമ്പത്തിക ശാസ്ത്രം, മൃഗക്ഷേമം, പ്രാചീന് ഇന്ത്യാ ചരിത്രം, സംസ്‌കാരം തുടങ്ങിയവയില്‍ അവഗാഹമുള്ള അഞ്ച്് പ്രമുഖരായിരിക്കണം സമിതി അംഗങ്ങളെന്ന് സ്വാമി ആവശ്യപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/6WB38l

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍